ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകണമെങ്കില്‍ ബേസിലിനേയും ധ്യാനിനേയും കുറിച്ച് പറയേണ്ട അവസ്ഥ: ടൊവിനോ

സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് വരുന്ന അഭിമുഖങ്ങളില്‍ വരുന്ന ചോദ്യങ്ങളെ കുറിച്ചും ബേസിലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

ബേസിലുമായുള്ള കെമിസ്ട്രിയൊക്കെ എങ്ങനെയാണെന്നുള്ള ചോദ്യത്തിന് ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകാന്‍ ബേസിലിന്റേയും ധ്യാനിന്റേയുമൊക്കെ പേര് പറയേണ്ട അവസ്ഥയാണെന്നായിരുന്നു ചിരിയോടെയുള്ള ടൊവിനോയുടെ മറുപടി.

അജയന്റെ രണ്ടാം മോഷണത്തില്‍ ബേസിലുണ്ട്. ടൊവിനോയുടെ പ്രൊഡക്ഷന്‍ കമ്പനി ചെയ്യുന്ന പുതിയ ചിത്രവും ബേസിലിനെ വെച്ചാണ്. എങ്ങനെയാണ് ആ ഒരു കെമി്ട്രി വര്‍ക്കാവുന്നത് എന്ന ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി.

വിജയ് സാറിന്റെ ഇപ്പോഴത്തെ പ്രായത്തില്‍ അതുപോലൊരു സിനിമ സാധ്യമല്ല: അര്‍ച്ചന കല്പാത്തി

‘ ഇപ്പോള്‍ ഒരു ഇന്റര്‍വ്യൂ ഹിറ്റാകാന്‍ ബേസിലിന്റേയും ധ്യാനിന്റേയുമൊക്കെ പേര് പറയേണ്ട അവസ്ഥയാണ്. എന്താ ല്ലേ…മിന്നല്‍ മുരളയുടെ ഇന്റവ്യൂകളിലൊക്കെ ഈ കാര്യം ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ബേസിലുമായുള്ള കെമിസ്ട്രിയെ കുറിച്ച്. അതായത് ഞങ്ങളുടെ രണ്ട് പേരുടേയും ഉള്ളില്‍ കൊച്ചുകുട്ടികളുണ്ട്.

ഞാന്‍ ഫോണിലൊക്കെ അവനുമായി കുറേ നേരം സംസാരിക്കും. ഒരു കാര്യമുള്ള കാര്യവുമായിരിക്കില്ല, പൊട്ടത്തമാശകളൊക്കെ പറഞ്ഞാലും ഞാന്‍ പറയുന്ന തമാശ അല്ലെങ്കില്‍ ഒരു ചളി ഓപ്പോസിറ്റ് ഉള്ളയാള്‍ക്ക് മനസിലാകണമെങ്കില്‍ ഞാന്‍ പറയുന്ന തമാശ അവന് വിഷ്വലൈസ് ചെയ്യാന്‍ പറ്റണം.

അത് വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ഇതെന്ത് ചളിയാ എന്നേ പറയാന്‍ പറ്റുള്ളൂ. ഞാന്‍ അത് വിഷ്വലൈസ് ചെയ്തിട്ടാണ് പറയുന്നത്. അതോ അതിനേക്കാള്‍ നല്ലതോ ആയ വിഷ്വല്‍ ഇവന് കിട്ടും. അത് ഞങ്ങള്‍ക്കിടയില്‍ വര്‍ക്കാവാറുണ്ട്.

മനസ്സില്ലാമനസ്സോടെയാണ് ആ സിനിമയലെ കോസ്റ്റ്യൂം ഞാന്‍ ധരിച്ചത്: മീര ജാസ്മിന്‍

പിന്നെ സിനിമ ആഗ്രഹിച്ചുവന്ന രണ്ട് സ്‌മോള്‍ ടൗണ്‍ ബോയ്‌സിന് അങ്ങനത്തെ ചില കണക്ഷന്‍സൊക്കെ എവിടെയെങ്കിലും കാണുമല്ലോ,’ ടൊവിനോ പറഞ്ഞു.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പൂജ വീഡിയോയെ കുറിച്ചും ടൊവിനോ സംസാരിച്ചു. അതിലും ബേസില്‍ നിന്ന് ചിരിക്കുന്നത് നിങ്ങള്‍ കണ്ടല്ലോ.

പൂജാരി ദീപം എല്ലാവരുടേയും നേരെ കാണിച്ചപ്പോഴും എനിക്ക് നേരെ വരുന്നില്ല. ഞാന്‍ തൊട്ട് തൊഴാന്‍ പോകുമ്പേഴേക്കും അദ്ദേഹം മറ്റാളുകളിലേക്ക് കൊണ്ടുപോകുകയാണ്. ഈ വീഡിയോ ബേസില്‍ തന്നെ എത്ര തവണ കണ്ടെന്ന് എനിക്കറിയില്ല.

ഈ വീഡിയോ അവന്‍ തന്നെ വീണ്ടും വീണ്ടും നോക്കി ചിരിച്ചുകൊണ്ടേയിരിക്കും. എനിക്കൊരു അബദ്ധം പറ്റുന്നത് കാണുമ്പോഴുള്ള ഒരു സന്തോഷം ഉണ്ടാകുമല്ലോ (ചിരി), ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas About Basi Joseph and Dhyan