എനിക്ക് സാറ്റ്‌ലൈറ്റ് വാല്യു ഇല്ലെന്നാണ് അന്ന് അവര്‍ പറഞ്ഞത്: ടൊവിനോ

വളരെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെ നായകനിരയിലേക്ക് എത്തിയ നടനാണ് ടൊവിനോ. അജയന്റെ രണ്ടാം മോഷണം എന്ന ഒരു വലിയ ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് വേഷങ്ങളില്‍ എത്തി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയാണ് ഇന്ന് ടൊവിനോ. കരിയറിന്റെ തുടക്കകാലത്തെ കുറിച്ചും അന്ന് നേരിട്ട അവഗണനകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് താരം. തനിക്ക് സാറ്റലൈറ്റ് റൈറ്റ്‌സ് ഇല്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ കാലത്തെ കുറിച്ചാണ് ടൊവിനോ സംസാരിക്കുന്നത്.

‘പണ്ട് എന്നോട് എന്നെ നായകനാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എങ്ങനെ നായകനാക്കും നിനക്കൊന്നും സാറ്റ്‌ലൈറ്റ് വാല്യു ഇല്ലെന്നായിരുന്നു പറഞ്ഞത്.

ഞാന്‍ പറഞ്ഞു, നമുക്ക് ഒരു ജോലി കിട്ടിയാലല്ലേ എക്‌സ്പീരിയന്‍സ് ഉണ്ടാക്കാന്‍ പറ്റൂ. എക്‌സിപീരിയന്‍സ് ഉണ്ടെങ്കിലേ ജോലി തരൂ എന്ന് പറഞ്ഞ് നിന്നാല്‍ എന്തുചെയ്യുമെന്ന്.

ലാലിനെ പോലെ സ്‌ട്രെയിൻ എടുക്കാൻ ആ നടൻ തയ്യാറല്ലായിരുന്നു: സ്ഫടികം ജോർജ്

അവസാനം ഞാന്‍ പറഞ്ഞു, അതിന് ഞാനൊരു പരിഹാരം കണ്ടിട്ടുണ്ട് റഷ്യയുടെ ഒരു പഴയ സാറ്റലൈറ്റ് ഞാന്‍ സെക്കന്‍ഡ്ഹാന്‍ഡ് വാങ്ങിച്ചിട്ട് എന്റെ വീടിന്റെ മുറ്റത്ത് കൊണ്ടുപോയി കെട്ടിയിടാം, എന്നിട്ട് നിങ്ങള്‍ എനിക്ക് അവസരം താ എന്ന് പറഞ്ഞു. അല്ലാതെ എന്ത് പറയാണ്,’ ടൊവിനോ പറഞ്ഞു.

രണ്ട് തവണ അഭിനയം നിര്‍ത്തിയ ആ നടിയെ രണ്ട് വട്ടവും തിരിച്ചുകൊണ്ടുവന്നത് ഞാനാണ്: സത്യന്‍ അന്തിക്കാട്

അജയന്റെ രണ്ടാം മോഷണത്തെ കുറിച്ചും ചിത്രത്തിലെ റൊമാന്‍സിനെ കുറിച്ചുമൊക്കെ താരം അഭിമുഖത്തില്‍ സംസാരിച്ചു. മൂന്നും മൂന്ന് തരം റൊമാന്‍സ് ആണെന്നും മൂന്ന് ഇക്വേഷന്‍സാണെന്നുമായിരുന്നു ടൊവിനോയുടെ മറുപടി.

കുഞ്ഞിക്കേളുവിന്റെ പ്രണയത്തില്‍ കുഞ്ഞിക്കേളുവാണ് ഡോമിനന്റ്. അജയന്റെ കാര്യത്തില്‍ കൃതിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്റെ പ്രണയത്തിനാണ് ഡോമിനന്‍സ്. മണിയനും മാണിക്യവും തമ്മിലുള്ള പ്രണയം ഈക്വലാണ്.

ഹ്യൂമർ നോക്കിയാണ് ആ സിനിമ ചെയ്യാൻ ഉറപ്പിച്ചത്, പക്ഷെ അത് വെറുമൊരു കോമഡി ചിത്രമല്ല: ആസിഫ് അലി

ഒരുപാട് ഫാക്ടേഴ്‌സ് അതിന് കാരണമാകുന്നുണ്ട്. അത് ആ കാലഘട്ടങ്ങളുടേയും ജീവിതസാഹചര്യങ്ങളുടേയുമെല്ലാം പ്രത്യേകതകള്‍ കൊണ്ടാണ്,’ ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thomas about his satelite value