എങ്ങനെയെങ്കിലും സിനിമയില്‍ എത്തിപ്പെടണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെ നടത്തിയ യാത്രയെ കുറിച്ചും ആ സമയത്തെ കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.
കഴിക്കാന്‍ ഭക്ഷണമില്ലാതിരുന്നിട്ടും അതിനെയൊക്കെ അതിജീവിച്ചെന്നും ഒരുപാട് സങ്കടം വന്ന് കരച്ചില്‍ വരുമ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് ചിരിച്ച് കൊണ്ട് ഒരു സെല്‍ഫി എടുക്കുമായിരുന്നെന്നും താരം പറയുന്നു.
എന്നെങ്കിലും നല്ലൊരു കാലം വരുമെന്ന പ്രതീക്ഷ തന്നെയാണ് തങ്ങളെ മുന്നോട്ടു നയിച്ചതെന്നും ടൊവിനോ പറഞ്ഞു.
‘ഒരുപാട് ഭക്ഷണമൊന്നും വാങ്ങിക്കഴിക്കാന്‍ പൈസയില്ലാത്ത സമയമാണ്. അവിടെ ഞങ്ങള്‍ക്ക് ഒരു റൈസ് കുക്കറുണ്ട്. അതിനകത്ത് കുറച്ച് അരിയും പയറുമുണ്ടാകും. വീട്ടില്‍ നിന്ന് കൊണ്ടുവന്ന കുറച്ച് അച്ചാറുമുണ്ടാകും. മാസങ്ങളോളം അതൊക്കെയായിരുന്നു ഞങ്ങളുടെ ആഹാരം.
അനുരാഗ് കശ്യപ് ആ കമന്റ് തമാശയ്ക്കിട്ടതാണ്, ഞാന്‍ സീരിയസാക്കി: ആഷിഖ് അബു
തീവ്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. ആ സമയത്താണ് ജവാന്‍ ഓഫ് വെള്ളിമലയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത്. അത് നമ്മുടെ നേരെ മുകളിലുള്ള ഫ്‌ളാറ്റിലാണ്. അതിന്റെ മുകളിലാണ് ടെറസുള്ളത്.
ഞങ്ങള്‍ ഒരു ദിവസം അവിടെ പോയി നോക്കിയപ്പോള്‍ ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റ് പൊളിച്ചിട്ട്, ഒരു പെട്ടിക്കട സെറ്റിട്ടതായിരുന്നു, അത് പൊളിച്ചിട്ട് അതിലുണ്ടായിരുന്ന സാധനം മുഴുവന്‍ ഒരു ചാക്കിലാക്കി വെച്ചിരിക്കുകയാണ്.
അതിനകത്ത് എക്‌സ്‌പെയറി ഡേറ്റ് കഴിയാത്ത മാഗ്ഗി, ലെയ്‌സ് ടൈഗര്‍ ബിസ്‌ക്കറ്റ് എല്ലാം ഉണ്ടായിരുന്നു. അതൊക്കെയായിരുന്നു കുറച്ച് നാള്‍ ഞങ്ങളുടെ ഭക്ഷണം.
ഇതൊക്കെ ഉള്ള കാര്യമാണ്. ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടും. പക്ഷേ ഞങ്ങള്‍ സിനിമ എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണല്ലോ. വീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ കുറച്ച് ഭക്ഷണസാധനങ്ങളെല്ലാം കൊണ്ടുവരും.
അന്ന് എനിക്ക് ഒരു ബുള്ളറ്റുണ്ട്. അതുകൊണ്ട് തന്നെ ഞാനാണ് ഫോട്ടോസ്റ്റാറ്റ് എടുക്കാനും ഭക്ഷണം വാങ്ങാനുമൊക്കെ പോയ്‌ക്കൊണ്ടിരുന്നത്. ഈ ബുള്ളറ്റെടുത്ത് കറങ്ങാനൊന്നും പോകില്ല.
1650 ദിവസങ്ങള്‍ക്ക് ശേഷം ബറോസിനെ പോലെ എനിക്കും മോക്ഷം കിട്ടി: മോഹന്‍ലാല്‍
ദാരിദ്ര്യം ഉണ്ടെങ്കിലും ഡിപ്രഷനടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്ന അവസ്ഥയൊന്നും ആയിരുന്നില്ല. ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു.
ചില ദിവസങ്ങളില്‍ രാത്രിയൊക്കെ ഒരു വിഷമം വന്ന് അത് ഇത്തിരി കൂടുമ്പോള്‍ കരച്ചിലൊക്കെ വരുമ്പോള്‍ കണ്ണീരൊക്കെ തുടച്ച് ചിരിച്ചുകൊണ്ട് ഒരു സെല്‍ഫി എടുക്കും. എന്നെങ്കിലും സന്തോഷം വരുമ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിട്ട്,’ ടൊവിനോ പറയുന്നു.
Content Highlight: Actor Tovino Thomas About His Struggling Time