മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും മികച്ച ഒരു വര്‍ഷമായിരുന്നു 2024 എന്ന് നടന് ടൊവിനോ തോമസ്.
താന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷമായെന്നും ഇത്രയും ഹിറ്റുകള്‍ ഉണ്ടായ ഒരു വര്‍ഷം താന്‍ ആദ്യമായി കാണുകയാണെന്നും ടൊവിനോ പറഞ്ഞു.
മലയാള സിനിമയില്‍ ആകെയുള്ളത് 8 നൂറ് കോടി പടങ്ങളാണ്. അതില്‍ അഞ്ചെണ്ണം ഈ വര്‍ഷമാണെന്ന് പറയുമ്പോള്‍ അതിന്റെ വലുപ്പം മനസിലാക്കാമെന്നും ടൊവിനോ പറഞ്ഞു.
‘ ഈ വര്‍ഷം മലയാള സിനിമയുടെ ചരിത്രത്തില്‍ ഭയങ്കര പ്രാധാന്യമുള്ള ഒരു വര്‍ഷമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷം കഴിഞ്ഞു. ഇതിനിടയ്ക്ക് ഞാന്‍ ഇങ്ങനെ ഒരു വര്‍ഷം കണ്ടിട്ടില്ല.
മലയാള സിനിമയില്‍ ആകെയുള്ളത് 8 നൂറ് കോടി പടങ്ങളാണെന്നാണ് പറയുന്നത്. അതില്‍ അഞ്ചെണ്ണം ഈ വര്‍ഷം ആണെന്ന് പറയുമ്പോള്‍ ആലോചിച്ചു നോക്കൂ.
കൊറോണയൊക്കെ ഉണ്ടായിരുന്നിട്ടും. കൊറോണയുടെ സമയത്തും നമ്മള് സിനിമ ചെയ്തു. ചെറിയ സിനിമയും വലിയ സിനിമയും ചെയ്തു. കൊറോണ സമയത്ത് ആളുകള്‍ പ്ലാന്‍ ചെയ്ത സിനിമകള്‍ വന്നുതുടങ്ങിയത് 2024 ആദ്യം മുതലാണ്.
എത്ര തരം സിനിമകള്‍ വന്നു. നല്ലതെല്ലാം ശ്രദ്ധിക്കപ്പെട്ടു. 100 കോടി മാര്‍ക്കൊന്നുമല്ല ഞാന്‍ പറയുന്നത് ഈ വര്‍ഷത്തെ കണക്കെടുത്ത് നോക്കുമ്പോള്‍ വലിയ പേര്‍സെന്റ് ഓഫ് സിനിമകള്‍ വിജയ സിനിമകളായി തന്നെ നമുക്ക് കണ്‍സിഡര്‍ ചെയ്യാം.
ഇന്ത്യയില്‍ വേറെ ഏതെങ്കിലും ഒരു ഇന്‍ഡസ്ട്രിയില്‍ ഇത്രയവും വലിയ ഹിറ്റുകള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്,’ ടൊവിനോ പറഞ്ഞു.
ഒ.ടി.ടി ബിസിനസുകളില്‍ പല മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും നമ്മുടെ സിനികള്‍ തിയേറ്ററില്‍ നിന്നാണ് പൈസ കളക്ട് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ നല്ല സിനിമകള്‍ തിയേറ്ററില്‍ കയറി കാണാന്‍ തയ്യാറാകുന്നു.
വലിയ ബഡ്ജറ്റ് സിനിമകള്‍ പോലും തിയേറ്റ്രിക്കല്‍ റണ്‍ വെച്ച് റിക്കവര്‍ ആകുന്നു. അതേസമയം തന്നെ ആട്ടവും ഉള്ളൊഴുക്കും പോലുള്ള സിനിമകളും ഇവിടെ വന്നു.
അതൊക്കെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അത്തരത്തില്‍ ഇതൊരു ഗംഭീര വര്‍ഷമായിട്ടാണ് എനിക്ക് തോന്നുന്നത്,’ ടൊവിനോ പറഞ്ഞു.
Content Highlight: Actor Tovino Thomas about Malayalam Movie success in 2024