കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ മാര്‍ക്കോയുടെ വിജയാഘോഷത്തിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. കേരളത്തിന് പുറത്തും ചിത്രം വലിയ കളക്ഷന്‍ നേടിയിട്ടുണ്ട്.
പണ്ടൊക്കെ വിജയ ചിത്രങ്ങള്‍ ഇല്ലെങ്കിലും തന്നെ ആളുകള്‍ക്ക് ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഇന്ന് ആ ഇഷ്ടമില്ലെന്നും പറയുകാണ് ഉണ്ണി മുകുന്ദന്‍
‘പണ്ടൊക്കെ കാര്യമായ വിജയ ചിത്രങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്ന് എല്ലാവര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.
അതെല്ലാം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല. സാധാരണ ചെറുപ്പക്കാരന് ആ പ്രായത്തില്‍ അഭിമുഖീകരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് ഞാന്‍ നേരിട്ടത്. അതെന്റെ മിടുക്കല്ല വിധിയാണ്.
സിങ്കമായിരുന്നു റഫറന്‍സ്; പ്രാവിന്‍കൂട് ഷാപ്പിലെ പൊലീസുകാരനെ കുറിച്ച് ബേസില്‍
സിനിമയില്‍ ഒരാള്‍ക്കും ഒരാളേയും നശിപ്പിക്കാനും ഉയര്‍ത്താനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്റെ അവസാന വര്‍ഷമായിരിക്കും എന്ന് പലരും എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.
ഞാന്‍ തളര്‍ന്നില്ല… വലിയ വീഴ്ചകളില്‍ പെടാതെ 13 വര്‍ഷം മലയാള സിനിമയില്‍ ഞാന്‍ പിടിച്ചു നിന്നു. തുടക്കത്തില്‍ ഞാന്‍ നായകനായ പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായില്ലെങ്കിലും മോശം സിനിമകളായിരുന്നില്ല.
അന്നത്തെ മാര്‍ക്കറ്റിങ് പ്രശ്‌നങ്ങളാണ് ചിത്രങ്ങള്‍ തകര്‍ത്തത്. അന്ന് ആ സിനിമയ്ക്ക് വന്ന നഷ്ടങ്ങളെല്ലാം നായകന്റെ തലയിലായി. ഇത്തരം പിടികിട്ടാത്ത പ്രശ്‌നങ്ങളില്‍ നിന്നാണ് വില്ലന്‍ കഥാപാത്രത്തിലേക്ക് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ഭിന്നശേഷിക്കാരനായ കഥാപാത്രം എനിക്ക് ചാലഞ്ചിങ് ആയിരുന്നു; ആ കാര്യത്തില്‍ ടെന്‍ഷനായിരുന്നു: സൗബിന്‍
അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും എന്റെ മനസില്‍ അതൊരു നായകവേഷമായിരുന്നു. കാലം മാറി. എല്ലാ തരത്തിലും കരിയറിലെ മികച്ച സമയത്തിലൂടെയാണ് ഞാന്‍ ഇന്ന് കടന്നുപോകുന്നത്.
ഇഷ്ടമുള്ള കഥ കേള്‍ക്കാം, സിനിമ ചെയ്യാം. എന്നീ പോസിറ്റീവ് സാഹചര്യം ഇപ്പോഴുണ്ട്. മൊത്തത്തില്‍ സിനിമയോട് ഒരിഷ്ടം കൂടിയിട്ടുണ്ട്,’ ഉണ്ണി മുകുന്ദന്‍ പറയുന്നു.
Content Highlight: Actor Unni Mukundan about Audience Love and hate