സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് ലക്ഷ്യം, അതാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്: ഉണ്ണി മുകുന്ദന്‍

/

സൂപ്പര്‍സ്റ്റാര്‍ ആകണമെന്ന് പറയുന്നത് അഹങ്കാരമായി കാണേണ്ടതില്ലെന്നും അതിനെ പോസിറ്റീവായി കണ്ടാല്‍ മതിയെന്നും നടന്‍ ഉണ്ണി മുകുന്ദന്‍.

സൂപ്പര്‍സ്റ്റാര്‍ പദവി തന്നെയാണ് ലക്ഷ്യമെന്നും അതിലേക്കുള്ള ഓട്ടത്തിലാണ് താന്‍ എന്നും പറയുന്നതില്‍ എന്താണ് തെറ്റെന്നും ഉണ്ണി മുകുന്ദന്‍ ചോദിച്ചു.

‘നായകന്‍, വില്ലന്‍ എന്ന തരംതിരിവില്‍ സിനിമയെ കാണുന്നില്ല. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഏതു കഥാപാത്രമാണോ അത്ഭുതപ്പെടുത്തുന്നത് അതു തിരഞ്ഞെടുക്കാനാണ് എനിക്കിഷ്ടം.

സ്‌നേഹം, പ്രണയം, ബന്ധങ്ങള്‍ എല്ലാം വ്യക്തിപരം; അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലത കൂടി വേണം; കുടുംബമെന്ന സിസ്റ്റം തന്നെ പ്രശ്‌നം: ജിയോ ബേബി

ചിലപ്പോള്‍ അതു വില്ലനായേക്കാം. മലയാളത്തിലെ ഒരു വലിയ സിനിമയുടെ ഓഫര്‍ വന്നു. കഥകേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ട റോള്‍ വില്ലന്റേതായിരുന്നു. പക്ഷേ, എന്നോടു നായകന്റെ വേഷം ചെയ്യാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ അതില്‍ നിന്നു പിന്മാറി.

പിന്നെ ഇവിടെ ഒരു നടനായി മാത്രം നില്‍ക്കണമെങ്കില്‍ ഇതിന്റെയൊന്നും ഒരാവശ്യമില്ല. താരമാകണമെങ്കില്‍ പ്രഫഷനലായി സിനിമയെ കണ്ടേ പറ്റൂ.

സിനിമയുടെ ക്രീം ആയി മാറണമെന്നുണ്ട്. സൂപ്പര്‍സ്റ്റാര്‍ ആകണമെന്നു പറയുന്നത് അഹങ്കാരമായൊന്നും കാണേണ്ട. പോസിറ്റീവായി കണ്ടാല്‍ മതി. അതൊരു ലക്ഷ്യമാണ്. അങ്ങോട്ടുള്ള പാച്ചിലില്‍ ആണു ഞാന്‍ എന്നു പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്?

അനുവാദം ചോദിക്കാതെ മകളുടെ മുറിയില്‍ പോലും കടക്കാറില്ല; അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കട്ടെ: ഉര്‍വശി

സിനിമയെ ആദ്യം കണ്ടത് ഒരു കലാരൂപം മാത്രമായാണ്. പിന്നെയാണ് സിനിമ ഒരു ബിസിനസ് ആണെന്ന് തിരിച്ചറിയുന്നത്. കച്ചവടം നന്നായാല്‍ ക്രിയേറ്റിവിറ്റിയും കലയും മികച്ച രീതിയില്‍ ചെയ്യാം.

അതോടെ സിനിമയും അതിനൊപ്പം നില്‍ക്കുന്നവരും മെച്ചപ്പെടും. ഇതു മനസ്സിലായതോടെ കരിയറിലും സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തി.

ചെറിയ കാര്യമായാലും അമിത വൈകാരികതയോടെയാണ് ഞാനെടുത്തിരുന്നത്. അതു നമ്മളെ നെഗറ്റീവ് ആക്കുമെന്നും മനസ്സിലായി,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: Actor Unni Mukundan About Superstardom