കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിലൂടെ അഭിനയത്തിലെ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നത് തുടരുകയാണ് നടന്‍ വിജയരാഘവന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലത്തിലെ കഥാപാത്രവും വിജയരാഘവന് വലിയ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു.
ഓരോ സിനിമയിലേയും കഥാപാത്രങ്ങളെ ഒന്നിനൊന്ന് വ്യത്യസ്തമായ രീതില്‍ അവതരിപ്പിക്കുന്ന വിജയരാഘവന്റെ കഴിവിനെ അഭിനന്ദിക്കുകയാണ് ആരാധകരും.
ഈ അഭിനയ രീതി താന്‍ എങ്ങനെ സ്വായത്തമാക്കിയെന്നും താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നടി ആരാണെന്നും പറയുകയാണ് വിജയരാഘവന്.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ നടി തന്റെ അച്ഛന്റെ സഹോദരിയും നാടക നടിയുമായ ഓമന പിള്ളയാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ നടി എന്റെ ചിറ്റയാണ്. അച്ഛന്റെ സഹോദരി. എന്റെ ബോഡി ലാംഗ്വേജില്‍ വരാന്‍ ഞാന്‍ വ്യത്യസ്ത കൊണ്ടുവരാന്‍ കാരണക്കാരി എന്റെ ചിറ്റയാണ്. ചിറ്റ അങ്ങനെയാണ്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് ചെയ്യുക. നടക്കുന്നത് വ്യത്യസ്തമായിരിക്കും, ഇരിക്കുന്നത് വ്യത്യസ്തമായിരിക്കും.
എന്തിനേറെ പറയുന്നു കണ്ണിലെ ഇമവെട്ടലില്‍ വരെ കഥാപാത്രങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തത കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുണ്ടായിരുന്നു. അതൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ?’; മമിതയുടെ ആ ദു:ഖം വിജയ് കേട്ടു
എന്നാല്‍ അച്ഛനില്‍ നിന്നും അത്തരം കാര്യങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടില്ല. എന്നാല്‍ അഭിനയത്തെ കുറിച്ചൊക്കെ എനിക്കെല്ലാം പറഞ്ഞു തന്ന എന്റെ എല്ലാം എല്ലാം ആണ് അച്ഛന്‍. അതേസമയം ഒരു അഭിനേതാവ് എന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചതും എന്റെ റോള്‍ മോഡലും ചിറ്റയാണ്,’ വിജയരാഘവന്‍ പറയുന്നു.
മലയാള നാടക ചരിത്രത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഓമന പിള്ള. 1954ല്‍ ‘അസ്ലാമും അലൈക്കും’ എന്ന നാടകത്തിലൂടെ പകരക്കാരിയായാണ് അവര്‍ അരങ്ങിലെത്തിയത്. 32 ഓളം നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Content Highlight: Actor Vijayaraghavan about his favourite Actress