മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ എടുത്തു പറയാവുന്ന ഒന്നാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലര്‍. ചിത്രത്തിലെ ഏറ്റവും ഒടുവിലത്തെ സീനില്‍ സര്‍പ്രൈസ് കാമിയോ റോളില്‍ നടന്‍ വിനീത് എത്തിയിരുന്നു.
മമ്മൂട്ടിയുടെ മാധവന്‍കുട്ടിയുടെ കഥാപാത്രം സഹോദരിമാരേയും വീടുമെല്ലാം ഉപേക്ഷിച്ച് പോകാനിറങ്ങതാണ് ഏറ്റവും ഒടുവിലത്തെ സീന്‍.
റോഡിലേക്കിറയ മാധവന്‍കുട്ടിയെ സഹോദരിമാര്‍ നിറകണ്ണുകളോടെ നോക്കി നില്‍ക്കുമ്പോള്‍ ഒരു സൈക്കിളിലെത്തി പെണ്‍കുട്ടികളുടെ നോക്കുന്ന പൂവാലനായിട്ടായിരുന്നു നടന്‍ വിനീത് എത്തിയത്.
ശോഭനയുടെ കഥാപാത്രം വിനീതിനെ നോക്കി ചൂളമടിക്കുന്നതും അയാള്‍ തിരിച്ച് ചൂളമടിച്ച് പെണ്‍കുട്ടികളെ നോക്കുകയാണെന്ന് തെറ്റിദ്ധരിച്ച മാധവന്‍ കുട്ടി അയാളെ പിടിക്കാനായി തിരിച്ചുവരുന്നിടത്തുമായിരുന്നു സിനിമ അവസാനിക്കുന്നത്.
ഹിറ്റ്‌ലറിലെ ആ ഒരൊറ്റ സീന്‍ ചെയ്യാന്‍ താന്‍ എത്തിയ കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനീത്.
ആ ഒരൊറ്റ കാരണം കൊണ്ട് ആ നാഷണല്‍ അവാര്‍ഡ് എനിക്ക് നഷ്ടമായി: പ്രിയാ മണി
മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താന്‍ വന്നതെന്നും സിദ്ദിഖാണ് തന്നെ വിളിച്ചതെന്നും വിനീത് പറയുന്നു.
‘ ഞാന്‍ പൊള്ളാച്ചിയില്‍ ശക്തി എന്ന് പറയുന്ന ഒരു സിനിമ ചെയ്യുന്നുണ്ട്. ഒപ്പം അവിടെ തന്നെ മറ്റൊരു തമിഴ് പടവും ചെയ്യുന്നുണ്ട്. ഒരു കൊല്ലത്തോളം ഞാന്‍ അവിടെ ആയിപ്പോയി.
ശക്തിയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ സിദ്ദിഖേട്ടനും മമ്മൂക്കയും ടീമും എല്ലാവരും അവിടെയുണ്ട്. അന്ന് അവിടെ രണ്ട് ഹോട്ടലേ ഉള്ളൂ. മമ്മൂക്ക ഒരു ഹോട്ടലിലുണ്ട്. മുകേഷേട്ടനുണ്ട്.
ഞാന്‍ താഴെയുള്ള റൂമിലാണ്. അങ്ങനെ ഞാന്‍ മുകേഷേട്ടനെ കാണാന്‍ വേണ്ടി റൂമിലേക്ക് പോയപ്പോള്‍ സിദ്ദിഖേട്ടന്‍ അവിടെയുണ്ട്. കാബൂളിവാലയൊക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയമാണ്.
അങ്ങനെ സിദ്ദിഖേട്ടന്‍ എന്നോട് നാളെ രാവിലെ ഒരു സീക്വന്‍സ് ഉണ്ടെന്നും വിനീത് ഒന്ന് വന്ന് ചെയ്തുതരാമോ എന്നും ചോദിച്ചു. ഒരു മണിക്കൂറത്തെ വര്‍ക്കേ ഉള്ളൂ എന്ന് പറഞ്ഞു. അങ്ങനെ പോകുന്ന വഴിക്ക് ഞാന്‍ ചെയ്ത് തീര്‍ത്ത് പോയ ഒരു സീനാണ് അത്,’ വിനീത് പറയുന്നു.
Content Highlight: Actor Vineeth about Hitler Movie and Cameo Role