ഒരു നടനെന്ന നിലയില്‍ മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്നത്തേയും സ്വപ്‌നമാണെന്ന് നടന്‍ വിനീത്.
മമ്മൂക്കയ്‌ക്കൊപ്പം ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ കഴിയുന്നത് പോലും ഭാഗ്യമാണെന്നും കരിയറില്‍ നമുക്ക് കിട്ടുന്ന വലിയ ബഹുമതിയാണ് അതെന്നും വിനീത് പറഞ്ഞു.
ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സില്‍ ഒരു പ്രധാന കഥാപാത്രമായി വിനീതും എത്തുന്നുണ്ട്.
‘ ഗൗതം മേനോന്‍ സാറിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. എന്റെ മെയിന്‍ എക്‌സൈറ്റ്‌മെന്റ് എന്നത് അദ്ദേഹം എങ്ങനെ ആക്ടേഴ്‌സിനെ മോള്‍ഡ് ചെയ്യുന്നു എന്നൊക്കെ അറിയുന്നതിലായിരുന്നു.
വലിയൊരു ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു ഡൊമിനിക്. പിന്നെ മമ്മൂക്ക. മമ്മൂക്കയുടെ കൂടെ ഒരു ഷോട്ട് ആണെങ്കിലും അത് വലിയ ട്രഷേര്‍ഡ് മെമ്മറിയായി മാറും. കരിയറില്‍ തന്നെ വലിയ ഓണറാണ്.
മമ്മൂക്ക-ഗൗതം സാര്‍ കോമ്പിനേഷന്റെ ഭാഗമാകാന്‍ കഴിയുക, ഇന്ററസ്റ്റിങ് ക്യാരക്ടര്‍ ആകുക. എന്നെ സംബന്ധിച്ച് അതൊരു എന്‍ റിച്ചിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു.
ഗൗതം സാറൊക്കെ വെല്‍പ്രിപ്പേര്‍ഡ് ആയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. നടന്മാരെ മോള്‍ഡ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ബ്രില്യന്‍സ് എന്താണെന്ന് അദ്ദേഹം കാണിച്ചു തരും.
ഓരോ സീനും ഇനാക്ട് ചെയ്ത് കാണിക്കുകയല്ല, എങ്കിലും അദ്ദേഹത്തിന്റെ മനസിലുള്ളത് നമ്മുടെ മുന്‍പില്‍ കാണിച്ചു തരും. സീന്‍ എക്‌സ്‌പ്ലെയിന്‍ ചെയ്യുമ്പോള്‍ ഒരു സ്പാര്‍ക്കായി അത് നമ്മളിലേക്ക് വരും.
പിന്നെ മമ്മൂക്കയുടെ ഒക്കെ ഓറ അങ്ങനെയാണ്. സ്റ്റാര്‍ഡം, ലെജന്റ്, നമ്മള്‍ കണ്ട് വളര്‍ന്ന ആളുകളാണ് അദ്ദേഹമൊക്കെ. എന്നാല്‍ അവര്‍ നമ്മളെ കംഫര്‍ട്ടബിള്‍ ആക്കും.
വളരെ ഡൗണ്‍ ടു എര്‍ത്താണ്. സിംപിളാണ്. മമ്മൂക്ക നമ്മളോട് വളരെ കാഷ്വലായിട്ടാണ് സംസാരിക്കുക.
പക്ഷേ ഇങ്ങനെ ഒരു പ്രഭ നമ്മുട മുന്‍പില്‍ നില്‍ക്കുമ്പോല്‍ സ്വാഭാവികമായും നമ്മള്‍ നെര്‍വസ് ആകും. പിന്നെ പെര്‍ഫോം ചെയ്തു തുടങ്ങുമ്പോള്‍ അത് ഈസ് ആകും.
മമ്മൂക്കയ്‌ക്കൊപ്പം വളരെ ചുരുക്കം പടങ്ങള്‍ ആണ് ചെയ്തത്. മഹായാനം, പ്രണാമം, ആദ്യപടമായ ഇടനിലങ്ങള്‍. അതില്‍ മമ്മൂക്കയേയും ലാലേട്ടനേയും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
14 വയസാണ് അന്ന് എനിക്ക്. അന്ന് മുതലുള്ള പരിചയമുണ്ട്. ഭയ ഭക്തി ബഹുമാനത്തോടെയേ അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടുള്ളു.
അവരില്‍ നിന്നൊക്കെ ഇന്നും നമുക്ക് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നു എന്നതാണ്. മനോരഥങ്ങളിലാണ് ഒടുവില്‍ അദ്ദേഹത്തെ കണ്ടത്. അന്ന് സംസാരിച്ചിരുന്നു. ഡൊമിനിക്കിന്റെ സമയത്തും അദ്ദേഹത്തോടൊപ്പം കുറച്ച് നല്ല സമയം ലഭിച്ചു,’ വിനീത് പറയുന്നു.
Content Highlight: Actor Vineeth about Mammootty and Gautham Vasudev Menon