ഒരു സമയത്ത് സിനിമകളൊന്നും എന്നെ തേടിയെത്തിയില്ല, ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു: ഐശ്വര്യലക്ഷ്മി

/

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി ഐശ്വര്യ ലക്ഷ്മി.

ഒരു ഘട്ടത്തില്‍ കഥകളൊന്നും തന്നിലേക്കു വരാതെയായെന്നും നല്ല പ്രേക്ഷക പ്രീതി ലഭിച്ച ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമായിരുന്നു ആ അവസ്ഥയെന്നും ഐശ്വര്യ പറയുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് മണിരത്‌നം സാറിന്റെ പുതിയ ചിത്രത്തിലേക്ക് കോള്‍ വന്നതെന്നും ഐശ്വര്യ പറയുന്നു.

‘ഞാന്‍ ഗുരുവായി കാണുന്നയാളാണ് മണി സാര്‍. പൊന്നിയില്‍ സെല്‍വന്റെ ആദ്യ ഷോട്ടില്‍ ആഗ്രഹിച്ചത് അടുത്ത മണിരത്‌നം സിനിമയിലേക്കും വിളിക്കാന്‍ തോന്നുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിയണേ എന്നാണ്.

മാനിഫെസ്റ്റേഷന്റെ ശക്തി പോലെ അതു സാധിച്ചു. കഥ കേള്‍ക്കാനോ വായിക്കാനോ മടിയുള്ള ആളല്ല ഞാന്‍. ഒരു ഘട്ടത്തില്‍ കഥകളൊന്നും എന്നിലേക്കു വരാതെയായി.

ആ ക്ഷേത്രത്തെ കുറിച്ച് അറിയുന്ന ആരും വിവാദമുണ്ടാക്കിയവര്‍ക്കൊപ്പം നില്‍ക്കില്ല: നസ്രിയ

നല്ല പ്രേക്ഷക പ്രീതി ലഭിച്ച ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് ഈ അവസ്ഥ. എല്ലായിടത്തും തടസ്സം. അങ്ങനെ ഞാനിത് മണിരത്‌നം സാറിന്റെ മദ്രാസ് ടാക്കീസിലെ ശിവ സാറുമായി സംസാരിച്ചു.

‘എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഇത്തരം ഇടവേളകള്‍ സംഭവിക്കാം. നിങ്ങള്‍ക്കായി എഴുതപ്പെടുന്ന കഥകള്‍ നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കു എന്ന് അദ്ദേഹം പറഞ്ഞു.

അക്കാരണം കൊണ്ട് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങള്‍ ഇനി ആലോചിച്ചേ തെരഞ്ഞെടുക്കൂ: സുരഭി

ആ വാക്കുകള്‍ ആശ്വാസമായി. എനിക്കിണങ്ങുന്ന കഥാപാത്രങ്ങള്‍ വന്നാല്‍ പരിഗണിക്കണേ എന്നു കൂടി പറഞ്ഞ് ഞാന്‍ കോള്‍ അവസാനിപ്പിച്ചു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം മദ്രാസ് ടാക്കീസില്‍ നിന്ന് കോള്‍ വന്നു. മണിരത്‌നം സാറിന്റെ പുതിയ സിനിമയില്‍ അവസരമുണ്ടെന്ന് പറഞ്ഞു. അങ്ങനെ ‘തഗ്ഗ് ലൈഫി’ല്‍ എത്തി. കമല്‍ സാറിനും മണി സാറിനും ഒപ്പമുള്ള സിനിമ എനിക്ക് ആക്ടിങ് സ്‌കൂള്‍ പോലെയായിരുന്നു,’ ഐശ്വര്യ പറയുന്നു.

Content Highlight: Actress Aishwarya Lekshmi about her Career and Bad Times