മമ്മൂട്ടിയും മോഹന്‍ലാലും അല്ലാത്ത ബാക്കി എല്ലാ ആക്ടേഴ്‌സിനും ആ കടമ്പ കടക്കേണ്ടതായുണ്ട്: ഐശ്വര്യ ലക്ഷ്മി

/

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഐശ്വര്യലക്ഷ്മി. മായാനദിയെന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഒരു നടിയെന്ന നിലയില്‍ ഐശ്വര്യ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏതൊരു നടനേയും നടിയേയും സംബന്ധിച്ച് ഓരോ സിനിമകളും അതിലെ അവരുടെ കഥാപാത്രങ്ങളും നന്നാവുക എന്നത് അത്യാവശ്യം തന്നെയാണെന്നാണ് ഐശ്വര്യ പറയുന്നത്.

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലുള്ള താരങ്ങള്‍ക്കേ അതിന്റെ ആവശ്യം ഇല്ലാതുള്ളൂവെന്നും ഐശ്വര്യ പറയുന്നു.

സിനിമകളില്‍ സ്ത്രീകളെ കാണുന്നില്ലെന്ന പരാതി സൂക്ഷ്മദര്‍ശിനിയോടെ തീരും: നസ്രിയ

‘ ആള്‍ക്കാര്‍ ഡിസ്‌കസ് ചെയ്ത് എടുക്കുന്ന, നല്ല ആക്ടര്‍ ആണെന്ന് തോന്നുന്നവരെയാണ് ഓരോ സിനിമയിലേക്കും വിളിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

നമ്മുടെ തൊട്ടുമുന്‍പത്തെ സിനിമകളില്‍ നമ്മള്‍ എത്രത്തോളം നന്നായി ചെയ്തു എന്നതിനെ അപേക്ഷിച്ചാണ് നമുക്ക് അടുത്ത സിനിമ കിട്ടുന്നത്.

ഇപ്പോഴും അങ്ങനെ തന്നെയാണ്. എല്ലാ ആക്ടേഴ്‌സിനെ സംബന്ധിച്ചും അങ്ങനെ തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. അല്ലെങ്കില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ പോലെ ഓള്‍റെഡി എസ്റ്റാബ്ലിഷ് ആയ വലിയ സ്റ്റാര്‍സ് ആയിരിക്കണം.

അല്ലാതെ എല്ലാവരേയും ഒടുവില്‍ ചെയ്ത പടത്തിലെ നമ്മുടെ പ്രകടനത്തെ വിലയിരുത്തിയാണ് അടുത്ത പടത്തിന്റെ കാസ്റ്റിങ് ചോയ്‌സില്‍ നമ്മുടെ പേര് വരിക.

സെറ്റില്‍ ഞങ്ങള്‍ തമ്മില്‍ ഭയങ്കര മത്സരമായിരുന്നു, ആരുടെ ആദ്യത്തെ ടേക്ക് ഓക്കെയാകുമെന്നായിരുന്നു തര്‍ക്കം: നസ്രിയ

ഇവിടെയൊക്കെ ലക്ക് ആണ് ഫാക്ടര്‍. അതില്‍ നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ ഒന്നുമില്ല. നമ്മുടെ കണ്‍ട്രോളില്‍ നില്‍ക്കുന്നത് നമ്മുടെ അഭിനയവും ഞാന്‍ ഒരു സെറ്റില്‍ എങ്ങനെയാണ് എന്നെ കണ്ടക്ട് ചെയ്യുന്നത് എന്നതുമാണ്.

അത് രണ്ടും ഞാന്‍ മാക്‌സിമം റെസ്‌പെക്ട് ഫുള്‍ ആയിട്ടാണ് ബിഹേവ് ചെയ്യാറ്. എന്റെ സൈഡില്‍ നിന്ന് നന്നാക്കാന്‍ പറ്റുന്ന സാധനങ്ങള്‍ ഡയറക്ടുടെ പെര്‍മിഷനോട് മാക്‌സിമം നന്നാക്കാന്‍ ശ്രമിക്കാറുണ്ട്,’ ഐശ്വര്യ പറയുന്നു.

Content Highlight: Actress Aishwarya Lekshmi about Mohanlal and Mammootty and other Stars