ആ വിവാദം പോലും യാഥാര്‍ഥ്യം അറിയാതെ നടന്ന ബഹളം; പിന്തുണയ്ക്കാന്‍ ചിലരുണ്ടായതില്‍ സന്തോഷം: ഐശ്വര്യലക്ഷ്മി

/

അടുത്തിടെയായിരുന്നു ഒരു റിവ്യൂവറെ നടി ഐശ്വര്യലക്ഷ്മി അപമാനിച്ചുവെന്ന തരത്തില്‍ ഒരു വിവാദം ഉയര്‍ന്നത്.

ആറാട്ടണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെന്നയാള്‍ ഐശ്വര്യയ്ക്ക് നേരെ കൈ നീട്ടിയപ്പോള്‍ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ഐശ്വര്യ വിസ്സമതിച്ചെന്നായിരുന്നു വിവാദം.

ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യഷോ കാണാന്‍ കൊച്ചിയിലെ തിയറ്ററില്‍ നടി എത്തിയപ്പോഴായിരുന്നു
സംഭവം.

സിനിമ കണ്ടിറങ്ങി വന്ന ഐശ്വര്യയ്ക്ക് നേരെ ഇയാള്‍ കൈ നീട്ടുന്നതും എന്നാല്‍ കൈ കൊടുക്കാതെ ഐശ്വ്യ മുന്‍പോട്ടുപോകുന്നതുമായിരുന്നു വൈറലായ വീഡിയോയിലെ ദൃശ്യങ്ങള്‍.

ഈ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ചിലര്‍ ഐശ്വര്യയെ വിമര്‍ശിച്ചത്. എന്നാല്‍ ഐശ്വര്യ തിയേറ്ററില്‍ എത്തിയ ശേഷം മൂന്ന് തവണ ഇതേയാള്‍ ഐശ്വര്യക്ക് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ എത്തുന്നതും അവര്‍ അദ്ദേഹത്തിന് തിരിച്ച് കൈ കൊടുക്കുന്നതായുള്ള വീഡിയോ പിന്നാലെ വൈറലായി.

വയലന്‍സ് ഷൂട്ട് ചെയ്യുന്നതാണ് ഏറ്റവും ഫണ്‍; സാമൂഹിക പ്രതിബദ്ധത സിനിമയില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധം പിടിക്കരുത്: ഹനീഫ് അദേനി

അന്ന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയിലെ ബഹളങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

‘സോഷ്യല്‍ മീഡിയ യഥാര്‍ഥ ലോകമാണെന്നു കരുതുന്നില്ല. അടുത്തയിടെയുണ്ടായ ഷേക്ഹാന്‍ഡ് വിവാദം പോലും യാഥാര്‍ഥ്യം അറിയാതെ നടന്ന ബഹളമാണ്.

വൈറലായ വിഡിയോയ്ക്ക് മുന്‍പു നാലു പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക്ഹാന്‍ഡ് തന്നു, ഞാനും കൊടുത്തു.

അവസാനം മറ്റെന്തോ ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ അയാള്‍ വീണ്ടും ഷേക്ക് ഹാന്‍ഡ് തരാന്‍ വന്നപ്പോള്‍ ഞാന്‍ കൊടുത്തില്ല. അതും മനഃപൂര്‍വം ചെയ്തതല്ല.

എന്റെയുള്ളിലെ ആക്ടര്‍ ഈഗോ പറിച്ചുകളഞ്ഞത് അവരാണ്: അജു വര്‍ഗീസ്

അതിലും നിരവധിപേര്‍ എന്നെ പിന്തുണച്ചു എന്നതില്‍ സന്തോഷമുണ്ട്. കണ്ടന്റ് ക്രിയേറ്റേഴ്‌സിനോട് എനിക്കു ബഹുമാനമുണ്ട്. കാരണം ഓരോ ദിവസവും ഫോളോവേഴ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരം കണ്ടന്റുകള്‍ നല്‍കുക അത്ര എളുപ്പമല്ല.

തൊഴില്‍മേഖല സിനിമ ആയതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, അതെന്റെ സന്തോഷങ്ങളെ ബാധിക്കാതിരിക്കാന്‍ ബോധപൂര്‍വം ഞാനൊരു മതില്‍ കെട്ടിയിട്ടുണ്ട്.

നല്ലതായാലും മോശമായാലും എല്ലാം ആ മതിലിനപ്പുറം മാത്രം നില്‍ക്കട്ടെ,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Actress Aishwarya Lekshmi about Shakehand Controversy