ജോഫിന്‍ ടി. ചാക്കോയുടെ സംവിധാനത്തില്‍ ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്.
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രേഖാചിത്രത്തിന് ഒരു ഇന്റര്‍വെല്‍പഞ്ചില്ലെന്നും മറ്റൊരു രീതിയിലാണ് ഇന്റര്‍വെല്ലില്‍ സിനിമ വന്ന് നില്‍ക്കുന്നതെന്നും സംവിധായകന്‍ ജോഫിന്‍ നേരത്തെ പറഞ്ഞിരുന്നു.
എന്റെ ജീവിതത്തിലെ പുണ്യാളന്‍ സൗബിക്കയാണ്, എനിക്കൊരു ജീവിതം തന്നത് അദ്ദേഹം: അര്‍ജുന്‍ അശോകന്‍
ചിത്രത്തിന്റെ ഇന്റര്‍വെല്‍ പഞ്ചുമായി ബന്ധപ്പെട്ട് സെല്‍ഫ് ട്രോളുമായി എത്തുകയാണ് നടി അനശ്വര രാജന്‍. ഇന്റര്‍വെല്ലേ ഇല്ലെന്ന് കരുതേണ്ടെന്നും ഫസ്റ്റ് ഹാഫ് ലാഗുണ്ടെന്നൊക്കെ എഴുതിവിടാന്‍ ഒരു അഞ്ച് മിനുട്ട് കിട്ടുമെന്നുമായിരുന്നു അനശ്വര പറഞ്ഞത്.
ഇന്റര്‍വെല്ലിന് ഒരു അഞ്ച് മിനുട്ട് ഗ്യാപ്പ് എന്തായാലും ഉണ്ടെന്നും ഫസ്റ്റ് ഹാഫ് കൊള്ളാമെന്ന് ടൈപ്പ് ചെയ്യാന്‍ സമയമുണ്ടെന്നും ആസിഫ് അലി പറഞ്ഞപ്പോഴായിരുന്നു ചെറിയ ലാഗുണ്ടെന്നൊക്കെ അടിക്കാന്‍ സ്‌പേസുണ്ടെന്ന അനശ്വരയുടെ ട്രോള്‍.
ചിത്രത്തിന്റെതായ് ഇതുവരെ പുറത്തുവിട്ട പോസ്റ്ററുകളും ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.
മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് എന്നിവരാണ്.
Content Highlight: Actress Anaswara Rajan About Intervel Punch on Rekhachithram