തമിഴ്നാട്ടില്‍ നിന്നും വന്ന് മലയാളത്തനിമയുളള നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടിയായിരുന്നു അഞ്ജു. കാറ്റത്തെ കിളിക്കൂട്, രുഗ്മിണി, കാട്ടുകുതിര, താഴ്വാരം, മിന്നാരം തുടങ്ങി നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഞ്ജുവിനായി.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അഞ്ജു വിവാഹമോചനത്തിന് പിന്നാലെയാണ് വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. വീണ്ടും പത്ത് വര്‍ഷം നീണ്ട ഇടവേള. ഇപ്പോള്‍ വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് അഞ്ജു.
വിവാഹത്തെ കുറിച്ചും ജീവിതത്തിലെ തെറ്റായ തീരുമാനത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തില്‍ അഞ്ജു.
‘ പത്തൊമ്പതാം വയസിലായിരുന്നു വിവാഹം. വളരെ നേരത്തെയായിപ്പോയി. എന്നേക്കാള്‍ ഇരട്ടി പ്രായമുള്ളയാളായിരുന്നു പ്രഭാകര്‍. നടനായിരുന്നു. ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. ഒന്നരവര്‍ഷം ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചു.
പിന്നീട് വിവാഹമോചിതരായി. ഞാന്‍ വീണ്ടും അഭിനയിച്ചു തുടങ്ങി. തളര്ന്നുപോയപ്പോഴൊക്കെ സിനിമ എന്നെ ചേര്‍ത്തുപിടിച്ചു. രണ്ടാമതൊരു വിവാഹത്തെ പറ്റി ഞാന്‍ ചിന്തിച്ചില്ല. അമ്മ കുറേ പറഞ്ഞിരുന്നു.
പക്ഷേ എനിക്ക് താത്പര്യമില്ലായിരുന്നു. വിവാഹ ജീവിതം എന്താണെന്ന് ഒരു തവണ അറിഞ്ഞു. അതവിടെ കഴിഞ്ഞു. അഭിനയിക്കണമെന്ന് മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളൂ. പിന്നെ മകന് വേണ്ടി ജീവിക്കണമെന്നും.
38 വർഷമായി സിനിമയിലുണ്ടെങ്കിലും അങ്ങനെയൊരു കഥാപാത്രം കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട്: ബാബു ആന്റണി
അവന് എന്നെ സൂപ്പര്‍ മോം എന്നാണ് വിളിക്കുക. നാല് വയസുവരെ എന്റെ അമ്മയാണ് അവനെ നോക്കിയത്. അമ്മ മരിച്ചപ്പോഴാണ് എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നത്.
സഹോദരങ്ങളെല്ലാം വിവാഹം കഴിഞ്ഞ് സെറ്റിലായി. അച്ഛനും ഞാനും മോനും മാത്രമായൊരു ലോകമായിരുന്നു പിന്നീട്. എന്റെ പ്രൊഫഷന് നോക്കണോ, മോന്റെ കാര്യങ്ങള്‍ നോക്കണോ എന്നൊരു സംശയം വന്നിരുന്നു.
അവനെ ഊട്ടിയിലെ ബോര്ഡിങ്ങിലാക്കാന് ബന്ധുക്കളെല്ലാം പറഞ്ഞു. പക്ഷേ ഞാനതിന് എതിരായിരുന്നു. അങ്ങനെ പത്ത് വര്‍ഷം അവനൊപ്പം മാറി നിന്നു. വയനാട്ടിലായിരുന്നു ഞങ്ങള്‍. അവന് പഠിച്ചതെല്ലാം അവിടെയാണ്. അവന്റെ പഠനം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചു പോയി. അവിടെ സീനിയര്‍ ഡാറ്റ അനലിസ്റ്റാണ് അവന്,’ അഞ്ജു പറയുന്നു.
Content Highlight: Actress Anju About Her Past Life, Marriage and Cinema