വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിട്ടു; ആ പാട്ട് സീനില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്: അപര്‍ണ ബാലമുരളി

ജിംസിയായി മലയാള സിനിമയിലെത്തി, പിന്നീട് ബൊമ്മിയിലൂടെ സിനിമയിലെ തന്റെ ഇരിപ്പിടം ഉറപ്പിച്ച നടിയാണ് അപര്‍ണ ബാലമുരളി. സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബിടെക്, 2018 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ആസിഫ് അലിക്കൊപ്പം അപര്‍ണ നായികയായി എത്തിയ പുതിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം.

ചിത്രത്തില്‍ ആസിഫ് അലിയുടെ ഭാര്യയായാണ് അപര്‍ണ എത്തുന്നത്. കഥാപാത്രത്തിന്റെയും പേരും അപര്‍ണയെന്നാണ്.’കക്ഷി അമ്മിണിപ്പിള്ള’യ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാകാണ്ഡം.

കോമഡി പറഞ്ഞാല്‍ അവര്‍ കളിയാക്കുമോയെന്ന് ഭയന്ന് പല കൗണ്ടറുകളും ഞാന്‍ അടക്കിവെക്കാറാണ്: നസ്‌ലെന്‍

വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നയാളാണ് താനെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി. ആളുകള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുമെന്നും വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയുമെന്നും അപര്‍ണ പറയുന്നു.

‘ വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നയാളാണ് ഞാന്‍. ആളുകള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയും. അത് നമ്മള്‍ കാര്യമാക്കേണ്ടതില്ല.

വാട്ടര്‍ പാക്കറ്റ് എന്ന പാട്ടില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്. അതുകൊണ്ട്, ബോഡി ഷെയ്മിങ്ങൊന്നും ഞാന്‍ കാര്യമാക്കാറില്ല. ആരോഗ്യത്തോടെയിരിക്കുക. ബാക്കിയൊന്നും കാര്യമാക്കേണ്ടതില്ല,’ അപര്‍ണ പറയുന്നു.

എമ്പുരാനിലെ ചില പരിപാടികള്‍ ഞാന്‍ കണ്ടു, ഞെട്ടിപ്പോയി; സി.ജിയൊന്നുമല്ല എല്ലാം റിയലാണ്: ദീപക് ദേവ്

മലയാള സിനിമയില്‍ നിലവിലുണ്ടായ വിവാദങ്ങളെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും അപര്‍ണ സംസാരിച്ചു.

‘സിനിമയില്‍ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതിനര്‍ഥം, ആര്‍ക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മുന്നോട്ടുവരുന്നത്. അവര്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം.

മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഹേമ കമ്മിറ്റി പോലൊന്ന് വന്നത് എന്നതില്‍ സന്തോഷമുണ്ട്. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകണം. ഭാവിയില്‍ അതു പൂര്‍ണ അര്‍ഥത്തില്‍ സാധ്യമാകുമെന്നു തന്നെയാണു വിശ്വാസം,’ അപര്‍ണ പറഞ്ഞു.

Content Highlight: Actress Aparna Balamurali About Body shaming