സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവം, ആസിഫ് അലി നായകനായെത്തിയ രേഖാചിത്രം, മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ബസൂക്ക. കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടി ഭാമ അരുണ്‍.
നിനച്ചിരിക്കാതെ ലഭിച്ച വേഷങ്ങളോരോന്നും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഭാമ. മദനോത്സവം കണ്ട ശേഷമാണ് ജോഫിന്‍ രേഖാചിത്രത്തിലേക്ക് വിളിക്കുന്നതെന്ന് ഭാമ പറയുന്നു.
‘ ബോള്‍ഡായ വേഷമായിരുന്നു രേഖാചിത്രത്തിലേത്. സിനിമ വലിയ വിജയമായി. ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗേള്‍ഫ്രണ്ടാണ് ജേണലിസ്റ്റ് സെറീന. കഥയുടെ പ്രധാന ഭാഗങ്ങളിലെല്ലാം നായകന്റെ കൂടെ തന്നെ സെറിനയുമുണ്ട്.
ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ചലഞ്ചിങ്ങായ വേഷം: ഗംഗ മീര
കഥാപാത്രത്തിന്റെ പക്വതയ്ക്കനുസരിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഇനി ബസൂക്കയാണ് റിലീസിനുള്ളത്. ഒരു ടിപ്പിക്കല്‍ ത്രില്ലര്‍, സ്റ്റൈലിഷ് സിനിമയാണ്.
മദനോത്സവം ഒ.ടി.ടിയില്‍ ഇറങ്ങിയതിന് ശേഷമാണ് ആളുകളില്‍ നിന്ന് വലിയ രീതിയില്‍ സ്വീകാര്യത ലഭിച്ചത്. ഓഡീഷന്‍ വഴിയാണ് മദനോത്സവത്തിലേക്ക് എത്തിയത്.
രേഖാചിത്രത്തിലെ ആ ഡയലോഗ് പോലും എനിക്ക് ഇണങ്ങുന്നതായിരുന്നു: ഉണ്ണി ലാലു
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സെലക്ട് ചെയ്ത വിവരം വിളിച്ചറിയിക്കുകയായിരുന്നു. ഓഡീഷന് പോകുമ്പോഴും ആരാണ് അതില്‍ അഭിനയിക്കുന്നതെന്ന ധാരണയൊന്നും ഇല്ലായിരുന്നു.
സെലക്ട് ചെയ്ത ശേഷമാണ് സുരാജ് വെഞ്ഞാറമൂട് ആണ് നായകനെന്ന് പറഞ്ഞത്. ആദ്യമായി അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നു. പക്ഷേ എല്ലാവരും നന്നായി പിന്തുണച്ചു.
ശരീരഭാരം കൂട്ടുക, നിറം ഫെയ്ഡാക്കുക, പുരികം ഷേപ്പ് ചെയ്യാതിരിക്കുക ഇതൊക്കെയായിരുന്നു ആലീസാകാനുള്ള തയ്യാറെടുപ്പ്. ഒരു മകളുള്ള സ്ത്രീയായി നമ്മുടെ മാനസിക നില തന്നെ മാറ്റിയെടുക്കണമായിരുന്നു,’ ഭാമ പറയുന്നു.
Content Highlight: Actress Bhama Arun about Rekhachithram and Madanolsavam