ബലാത്സംഗ ശ്രമംവരെയുണ്ടായി ; ഞാന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചു; ഗുരുതര ആരോപണവുമായി ചാര്‍മിള

തിരുവനന്തപുരം: മലയാള സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നടിമാര്‍ രംഗത്തെത്തവേ സിനിമാ മേഖലയില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിളയും.

മലയാള സിനിമയില്‍ നേരിട്ടത് അങ്ങേയേറ്റം മോശം പെരുമാറ്റമാണെന്നും 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്നും ചാര്‍മിള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചാര്‍മിളയുടെ വെളിപ്പെടുത്തല്‍.

ഞാന്‍ പവര്‍ ഗ്രൂപ്പിലുള്ള ആളല്ല, എനിക്ക് അതിനെ കുറിച്ച് അറിയില്ല: മോഹന്‍ലാല്‍

‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിര്‍മാതാവിനെതിരെയും ചാര്‍മിള ആരോപണമുന്നയിച്ചു. ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്ക് ഒപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ചാര്‍മിള പറഞ്ഞു.

താന്‍ വഴങ്ങുമോ എന്ന് സംവിധായകന്‍ ഹരിഹരനും ചോദിച്ചു. നടന്‍ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാര്‍മിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും നടി പറഞ്ഞു. വിഷ്ണുവിനെയും സിനിമയില്‍ നിന്ന് ഒഴിവാക്കി.

എനിക്കും ദുരനുഭവമുണ്ടായി, എന്റെ അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ്, പേടിച്ചിട്ട് ആരോടും പറഞ്ഞില്ല: നവ്യ നായര്‍

മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ടെന്നും ചാര്‍മിള പറഞ്ഞു. മലയാള സിനിമയിലെ നിരവധി നടിമാരാണ് ഇത്തരത്തില്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് മുന്നോട്ടു വരുന്നത്. സംവധായകരായ രഞ്ജിത്ത്, വി.കെ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു.