ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ച കള എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ പല രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനിടെ നടി ദിവ്യ പിള്ള.
സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും എന്തിനാണ് ഒരു രംഗമെടുത്ത് പല ക്യാപ്ഷനുകള്‍ ചേര്‍ത്ത് ഇങ്ങനെ ചെയ്യുന്നതെന്നും ദിവ്യ ചോദിച്ചു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ.
കളയിലെ വിദ്യ എനിക്ക് വളരെ സ്‌പെഷ്യലാണ്. കഥ കേട്ടപ്പോള്‍ കൈ കൊടുക്കണോ എന്നൊന്ന് സംശയിച്ചിരുന്നു. കരയാനും ചിരിക്കാനും ഇല്ലാത്ത മടി ഇന്റിമേറ്റ് രംഗങ്ങളില്‍ എന്തിനാണ് എന്ന് സംവിധായകന്‍ രോഹിത് ചോദിച്ചു.
അത് കേട്ടപ്പോള്‍ ശരിയാണല്ലോ എന്ന് എനിക്കും തോന്നി. കള നല്ലൊരു തീരുമാനമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു,’ ദിവ്യ പറയുന്നു.
ഏവിയേഷന്‍ മേഖലയില്‍ നിന്ന് സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും താരം പറഞ്ഞു. ‘ ഞാന്‍ ജനിച്ചു വളര്‍ന്നതൊക്കെ ദുബായിലാണ്. അച്ഛന്‍ നാരായണപിള്ളയ്ക്ക് ദുബായില്‍ ബിസിനസായിരുന്നു. അമ്മ ചന്ദ്രിക ക്ലിനിക്കല്‍ ഓഡിറ്ററും.
ഇടയ്ക്ക് അമല്‍നീരദ് എന്നെ കളിയാക്കും, നിന്റെ കാലത്തെ സിനിമയല്ലെന്ന് പറയും: ജ്യോതിര്‍മയി
ചെറുപ്പത്തില്‍ വിമാനത്തിന്റെ ശബ്ദം കേട്ടാലുടന്‍ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലേക്ക് ഓടുന്ന കുട്ടിയായിരുന്നു ഞാന്‍. അന്നേ മനസില്‍ കയറിയ ആഗ്രഹമാണ് ഏവിയേഷന്‍ രംഗത്ത് ജോലി ചെയ്യുക എന്നത്.
കഠിനമായി അധ്വാനിച്ചു, ആഗ്രഹിച്ചതു സ്വന്തമാക്കി. ജോലിക്കിടെയാണ് ആദ്യ സിനിമയിലേക്കുള്ള ക്ഷണം വരുന്നത്.,’ ദിവ്യ പറയുന്നു.
Content Highlight: Actress Divya Pillai about Intimate Scene on Kala Movie