ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉടല്.
പ്രമേയം, ദൃശ്യാവിഷ്ക്കാരം, കഥാപശ്ചാത്തലം, പ്രകടനം എന്നിവ കൊണ്ടെല്ലാം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച സിനിമയുടെ പ്രമേയം പ്രേക്ഷകരെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.
കുട്ടിച്ചനായി ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയായിരുന്നു ധ്യാന്‍ ശ്രീനിവാസന് അവതരിപ്പിച്ചത് ഷൈനി ചാക്കോയെന്ന കഥാപാത്രത്തെ ദുര്‍ഗ കൃഷ്ണയും ഗംഭീരമാക്കിയിരുന്നു.
Also Read: ഒരു യാചകന് വലിയ ലോട്ടറി അടിച്ച പോലെയായിരുന്നു എനിക്ക് ആ ചിത്രം: അനൂപ് മേനോൻ
ഉടല് സിനിമയുടെ സമയത്ത് തനിക്ക് ധ്യാനിനോട് ഭയങ്കര ദേഷ്യമായിരുന്നെന്നാണ് ദുര്‍ഗ കൃഷ്ണ പറയുന്നത്. ഷോട്ട് കഴിഞ്ഞാലും താന്‍ ആ കഥാപാത്രമായിരുക്കുമെന്നും എന്നാല്‍ ധ്യാന്‍ ഭയങ്കര തമാശയാണെന്നും ദുര്‍ഗ പറഞ്ഞു. ആ കഥാപാത്രത്തിന്റെ മൂഡില്‍ തന്നെ ഇരിക്കുന്നതുകൊണ്ട് ധ്യാനിനെ കാണുന്നത് പോലും ദേഷ്യമായിരുന്നെന്നാണ് ദുര്‍ഗ പറയുന്നത്.
‘ഉടല് സിനിമയുടെ സമയത്ത് എനിക്ക് ധ്യാനിനോട് ഭയങ്കര ദേഷ്യമായിരുന്നു. ഷോട്ട് കഴിഞ്ഞെന്ന് പറഞ്ഞാലും ഞാന്‍ ആ കഥാപാത്രം തന്നെ ആയിരുന്നു. ഷോട്ട് കഴിഞ്ഞാല്‍ ധ്യാന്‍ ഭയങ്കര തമാശയാണ്. അദ്ദേഹത്തിന്റെയൊപ്പം ഇരിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും.
ഞാന്‍ കൂടെ ഇരിക്കില്ല. സിനിമ കഴിയുന്നതുവരെ ഞാന്‍ മാറിയിരിക്കും. എന്നെ ആരും ഡിസ്റ്റര്‍ബ് ചെയ്യേണ്ട എന്ന് കരുതി ഞാന്‍ എവിടെങ്കിലും ദൂരെ മാറിയിരിക്കുമായിരുന്നു’ ദുര്‍ഗ പറഞ്ഞു.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ഉടല് നിര്‍മ്മിച്ചത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
Content Highlight: Actress Durga Krishna About Dhyan Sreenivasan and Udal Movie