ജാന്‍ എ മന്‍, പൂക്കാലം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും വെബ് സീരീസുകളുമൊക്കെയായി തിരക്കിലാണ് നടി ഗംഗ മീര.
കിട്ടുന്ന കഥാപാത്രങ്ങളില്‍ മികച്ചവയെല്ലാം ചെയ്യുക എന്നതാണ് തന്റെ പോളിസിയെന്ന് ഗംഗ പറയുന്നു.
‘ജാന്‍ എ മന്നില്‍ എന്നെ സെലക്ട് ചെയ്യുമ്പോള്‍ എനിക്ക് ഇങ്ങനെ പ്രായമായ റോള്‍ ചെയ്യാനാകുമെന്നൊരു സംശയം ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടായിരുന്നു.
ഒരിക്കലും ചാന്‍സ് ചോദിക്കല്‍ എന്റെ ശീലമായിരുന്നില്ല, ഇപ്പോള്‍ അതെന്റെ ശീലമാക്കി: ജോമോള്‍പിന്നെ ലുക്ക് ടെസ്റ്റൊക്കെ നടത്തിയിട്ടാണ് അവരെന്ന തിരഞ്ഞെടുത്തത്. പിന്നെ പൂക്കാലം വന്നു. അഭിനയിക്കാന്‍ സാധ്യതയുള്ള ഏത് റോളും ഞാന്‍ സ്വീകരിക്കും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്നുള്ള ഭയമൊന്നുമില്ല. വ്യത്യസ്തമായ റോളുകള്‍ ഇനിയും ലഭിക്കുമെന്നാണ് വിശ്വാസം.
എന്നേക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വരുന്നു എന്നേയുള്ളൂ. സിനിമകളും കഥയും കഥാപാത്രവുമെല്ലാം വ്യത്യസ്തങ്ങളാണ്. ചലഞ്ചിങ്ങാണ്. അത് തന്നെ വലിയ കാര്യമാണ്.
പിന്നെ ഞാനൊരു ട്രെയിന്‍ഡ് ആക്ടര്‍ ഒന്നുമല്ലല്ലോ. ഓഡീഷനുകളിലൂടെ തന്നെയാണ് ഓരോ സിനിമയിലും എത്തുന്നത്. ശ്രദ്ധിക്കപ്പെട്ടത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലാണ്. ഭാസ്‌ക്കര പൊതുവാളിനെ പരിചരിക്കാന്‍ വരുന്ന നോര്‍ത്ത് ഇന്ത്യന്‍ നഴ്‌സിന്റെ വേഷം.
പൂക്കാലത്തിലെ എല്‍സമ്മയായിരുന്നു ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ചാലഞ്ചിങ്ങായ വേഷം. ഇമോഷണല്‍ സീനുകളൊക്കെ ഉണ്ടായിരുന്നു. ടെന്‍ഷനടിച്ചാണ് അതൊക്കെ പൂര്‍ത്തിയാക്കിയത്. എനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്ന, എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമാണത്.
രേഖാചിത്രത്തിലെ ആ ഡയലോഗ് പോലും എനിക്ക് ഇണങ്ങുന്നതായിരുന്നു: ഉണ്ണി ലാലുഒരു കുടുംബം തന്നെയായിരുന്നു. അഞ്ചാറ് ദിവസങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ബന്ധുക്കളായ പോലെ തോന്നി. വിളിക്കുന്നതൊക്കെ കഥാപാത്രത്തിന്റെ പേരുകള്‍ തന്നെയായിരുന്നു.
വളരെ കുറച്ച് കഥാപാത്രങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ. കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും എനിക്ക് പുതുമയാണ്. എന്നാലും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യണമുണ്ട്,’ ഗംഗമീര പറയുന്നു..
Content Highlight: Actress Ganga Meera about Challenging roles