കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല: ഹണി റോസ്

/

കേരളത്തില്‍ തന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ലെന്ന് നടി ഹണി റോസ്.

തന്റെ മാനസികാരോഗ്യത്തെ വരെ ഇതൊക്കെ ബാധിച്ചെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടി കൂടിയാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും ഹണി റോസ് പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ട് വരിക തന്നെ വേണമെന്നും താരം പറഞ്ഞു.

‘സമൂഹത്തില്‍ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇനിയും ഇത്തരത്തില്‍ മറ്റുളളവരെ ബുദ്ധിമുട്ടിക്കാന്‍ ആരും മുതിരരുത്.

ഇനിയും ഇത്തരം കമന്റുകള്‍ കണ്ടുകൊണ്ട് വെറുതെ ഇരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഞാന്‍ അത്രമാത്രം അനുഭവിച്ചുകഴിഞ്ഞു.

ഞാന്‍ സിനിമയില്‍ എത്തിയിട്ട് ഇരുപത് വര്‍ഷമായി. ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാന്‍, ആരോടും മോശമായി പെരുമാറിയിട്ടില്ല.

രേഖാചിത്രത്തിനായി മമ്മൂട്ടി പറഞ്ഞു തന്ന കാര്യങ്ങളുണ്ട്: നിര്‍മാതാവ് വേണു കുന്നപ്പിള്ളി

എന്റെ ജോലിയുമായി ആരെയും ബുദ്ധിമുട്ടിക്കാതെ മുന്നോട്ട് പോകുകയാണ്. പക്ഷേ, തുടരെ ഇങ്ങനെ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുമ്പോള്‍ ഇനിയും ഇത് സഹിക്കേണ്ട കാര്യമില്ല എന്ന് തോന്നി.

സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറഞ്ഞ് തുടര്‍ച്ചയായി അപമാനിച്ചിട്ടും ഇതുവരെ പ്രതികരിക്കാത്തത് അത്തരം കമന്റുകള്‍ ആസ്വദിക്കുന്നതുകൊണ്ടാണോ എന്ന് കമന്റു ചെയ്യുന്നവരുണ്ട്.

ഇക്കാര്യത്തില്‍ ഈ വ്യക്തിയോടും ആ സ്ഥാപനത്തോടും എന്റെ പ്രതികരണം അറിയിക്കുന്നുണ്ടായിരുന്നു. അത് പൊതുജനങ്ങള്‍ അറിയാത്തതാണ്. ഒടുവില്‍, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ ഇത് വ്യക്തമാക്കാം എന്നു കരുതിയാണ് പോസ്റ്റ് ഇട്ടത്.

ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപ കമന്റുകള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് എനിക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്.

എന്റെ കരിയര്‍ ബെസ്‌റ്റെന്ന് അച്ഛന്‍ പറഞ്ഞത് ആ സിനിമയെ കുറിച്ച്; പിന്നെ അഭിപ്രായം മാറ്റി: അര്‍ജുന്‍ അശോകന്‍

സമൂഹ മാധ്യമങ്ങളിലെ വിഡിയോകളിലൂടെ ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതുപോലെ വിദ്വേഷകമന്റുകള്‍ ഇടുന്നവരെയും നമ്മളെ അപമാനിക്കുന്നതരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നവരെയും നിയമത്തിന്റെ മുന്നില്‍ എത്തിക്കാന്‍ തന്നെയാണ് തീരുമാനം.

എനിക്ക് നേരിട്ട ഒരു ബുദ്ധിമുട്ട് സമൂഹത്തിനോട് തുറന്നു പറഞ്ഞപ്പോള്‍ അവിടെയും നമുക്ക് കിട്ടുന്ന പ്രതികരണങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇതൊന്നും കണ്ണടച്ച് കളയേണ്ട കാര്യമല്ല എന്ന് തോന്നി,’ ഹണി റോസ് പറയുന്നു.

Content Highlight: Actress Honey Rose about Cyber Bullying