ഒരിക്കലും ചാന്‍സ് ചോദിക്കല്‍ എന്റെ ശീലമായിരുന്നില്ല, ഇപ്പോള്‍ അതെന്റെ ശീലമാക്കി: ജോമോള്‍

/

സിനിമയില്‍ തുടക്കം കുറിച്ചതു മുതല്‍ തന്നെ തേടി കഥാപാത്രങ്ങള്‍ വന്നിരുന്നെന്നും സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ലെന്നും നടി ജോമോള്‍. അന്നൊന്നും ചാന്‍സ് ചോദിക്കേണ്ട ആവശ്യം വന്നിരുന്നില്ലെന്നും പക്ഷേ ഇന്ന് കാലം മാറിയെന്നും ജോമോള്‍ പറയുന്നു.

പരിചയമുള്ള നിര്‍മാതാക്കളോടും അഭിനേതാക്കളോടുമെല്ലാം നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ പറയാന്‍ ആവശ്യപ്പെടാറുണ്ടെന്നും ഇന്ന് ചാന്‍സ് ചോദിക്കല്‍ തന്റെ ശീലമായി മാറിയെന്നും ജോമോള്‍ പറയുന്നു.

‘ ഓര്‍മവെച്ച കാലം തൊട്ട് സിനിമ എന്റെ മനസിലുണ്ട്. ഞാന്‍ ആദ്യമായി ഒരു പ്രൊഫഷനായി സമീപിക്കുന്നതും സിനിമയെത്തന്നെയാണ്. കല്യാണം കഴിഞ്ഞതോടെ പക്ഷേ മുന്‍ഗണന കൊടുക്കേണ്ട കാര്യങ്ങള്‍ മാറി. സിനിമയും അപ്പോള്‍ ഒരുപാട് മാറിപ്പോയിരുന്നു.

അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചില്ല, പക്ഷേ അദ്ദേഹത്തെ ഓര്‍ത്ത് മനസില്‍ കരഞ്ഞു: സത്യന്‍ അന്തിക്കാട്

പല കാരണങ്ങള്‍ കൊണ്ടും പിന്നീട് സിനിമയില്‍ സജീവമായില്ല. പക്ഷേ ഞാന്‍ ഒരിടത്തേക്കും പോയിട്ടില്ല. സിനിമയില്‍ സജീവമാകണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്.

നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. ഈയടുത്ത് ഒരുപാട് കഥകള്‍ കേട്ടിരുന്നെങ്കിലും എനിക്ക് അതിനോടൊന്നും താത്പര്യം തോന്നിയില്ല. പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കും.

സിനിമയില്‍ തുടക്കം കുറിച്ചത് മുതല്‍ സിനിമ തേടിപ്പോകേണ്ട ആവശ്യം വന്നിട്ടില്ല. തുടരെതുടരെ സിനിമകള്‍ വന്നു. ചാന്‍സ് ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല.

രേഖാചിത്രം കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി; അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: കമല്‍

പക്ഷേ ഇന്ന് കാലം മാറി. പരിചയമുള്ള നിര്‍മാതാക്കളോടും അഭിനേതാക്കളോടും നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ പരയാന്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കലും ചാന്‍സ് ചോദിക്കല്‍ എന്റെ ശീലമല്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ അതെന്റെ ശീലമാക്കി.

എല്ലാം നമുക്ക് ഇങ്ങോട്ട് വരണം എന്നില്ലല്ലോ. ഒരിക്കല്‍ മമ്മൂക്ക പറഞ്ഞതുപോലെ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. അതെപ്പോഴും നമ്മുടെ മനസില്‍ വേണം,’ ജോമോള്‍ പറയുന്നു.

Content Highlight: Actress Jomol about Movies and Chances