പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലൂടെ നടി ജ്യോതിര്‍മയി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്.
അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഏറ്റവും പ്രധാനകഥാപാത്രങ്ങളിലൊന്നാണ് ജ്യോതിര്‍മയിയുടേത്.
തന്റെ തിരിച്ചുവരവ് മറ്റൊരു സിനിമയിലൂടെ ആയിരുന്നു ആവേണ്ടിയിരുന്നതെന്നും ചില കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയെന്നും പറയുകയാണ് ജ്യോതിര്‍മയി.
അമല്‍ നീരദിന്റെ തന്നെ മറ്റൊരു സിനിമയെ കുറിച്ചായിരുന്നു താരം പറഞ്ഞത്.
‘ബോഗെയ്ന്‍വില്ലയ്ക്ക് മുന്‍പ് അമലിന്റെ തന്നെ മറ്റൊരു പ്രൊജക്ടില്‍ ഭാഗമാകാന്‍ ഒരുങ്ങിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്.
അതോടെ അത് ഒഴിവാക്കി. ആറുമാസം മുന്‍പ് അമ്മ ഞങ്ങളെ വിട്ടുപോയി. അവസാന കാലത്തെല്ലാം അമ്മ എനിക്കൊപ്പം തന്നെയായിരുന്നു. ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ദിവസങ്ങളാണ് അതെല്ലാം.
ബോഗെയ്ന്‍വില്ലയില്‍ ഞാന്‍ അഭിനയിക്കണമെന്നത് അമലിന്റെ നിര്‍ബന്ധമായിരുന്നു. താരമൂല്യമുള്ള ഒരു നടിയെ ഉള്‍പ്പെടുത്തി സിനിമ ചെയ്യുന്നതല്ലേ നല്ലത് എന്ന എന്റെ ചോദ്യത്തെ അമല്‍ തുടക്കത്തിലേ തള്ളിക്കളഞ്ഞു.
38 വർഷമായി സിനിമയിലുണ്ടെങ്കിലും അങ്ങനെയൊരു കഥാപാത്രം കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട്: ബാബു ആന്റണി
ജ്യോതി ചെയ്തില്ലെങ്കില്‍ മറ്റൊരാളെ വെച്ച് ചെയ്യില്ലെന്ന് അമല്‍ ഉറപ്പിച്ചു പറഞ്ഞു. ഞാന്‍ വീണ്ടും അഭിനയിച്ചു കാണണമെന്ന് എന്റെ അമ്മയും ഏറെ ആഗ്രഹിച്ചിരുന്നു.
അമ്മയുടേയും അമലിന്റേയും നിരന്തര പ്രോത്സാഹനമാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്.’ ജ്യോതിര്‍മയി പറയുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്പില് നില്ക്കുമ്പോള് പുതുമുഖത്തിന്റെ ആശങ്കയായിരുന്നു മനസിലെന്ന് ജ്യോതിര്‍മയി പറയുന്നു.
സിങ്ക് സൗണ്ട് റെക്കോര്‍ഡിങ്ങില്‍ ആദ്യമായി അഭിനയിക്കുകയായിരുന്നു. കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുഴുനീള സംഭാഷണങ്ങള്‍ പറയുന്നതിനെ കുറിച്ച് ചെറിയ ഭയം ഉള്ളിലുണ്ടായിരുന്നു.
ഒപ്പം അഭിനയിച്ച ചാക്കോച്ചനും ഫഹദും വീണയും സ്രിന്ദയുമെല്ലാം ഒരുപാട് സഹായിച്ചു. ബോഗെയ്ന്‍വില്ല ടീം നല്കിയ ആത്മവിശ്വാസത്തിലാണ് ക്യാമറയ്ക്ക് മുന്നില്‍ നിന്നത്,’ ജ്യോതിര്‍മയി പറയുന്നു.
Content Highlight: Actress Jyothirmayi About her come back