ഇടയ്ക്ക് അമല്‍നീരദ് എന്നെ കളിയാക്കും, നിന്റെ കാലത്തെ സിനിമയല്ലെന്ന് പറയും: ജ്യോതിര്‍മയി

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല.

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കിക്കാണുന്നത്.

11 വര്‍ഷത്തിനിടെ മലയാള സിനിമയില്‍ സംഭവിച്ചത് വലിയ മാറ്റങ്ങള്‍. സിനിമയുടെ ഓരോ മേഖലയിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

സിനിമയുടെ കാര്യത്തില്‍ എത്രത്തോളം അപ്‌ഡേറ്റായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി ജ്യോതിര്‍മയി.

ബോഗെയ്ന്‍വില്ലയിലെ ഡാന്‍സിന് ചില പ്രത്യേകതകളുണ്ട്, ഇത്രയും നാള്‍ കിട്ടാത്ത ഒരു ഭാഗ്യം: കുഞ്ചാക്കോ ബോബന്‍

ഏറ്റവും അപ്‌ഡേറ്റ് ആയ ഒരാള്‍ക്കൊപ്പമാണല്ലോ താന്‍ ജീവിക്കുന്നതെന്നും സ്വാഭാവികമായും അത് തന്നിലും പ്രതിഫലിക്കുമെന്നുമായിരുന്നു ജ്യോതിര്‍മയി പറഞ്ഞത്.

ചിലപ്പോഴൊക്കെ സിനിമയുടെ കാര്യം പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്നും ജ്യോതിര്‍മയി പറയുന്നു.

‘ ഏറ്റവും അപ്‌ഡേറ്റഡ് ആയ ഒരു മനുഷ്യന്റെ കൂടെയല്ലേ ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ചേഞ്ചുകളാണെങ്കിലും എന്താണെങ്കിലും എനിക്കും പറഞ്ഞു തരുമായിരുന്നു. അങ്ങനെ കുറച്ചൊക്കെ എനിക്കും മനസിലായിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണ് പുതിയ കാലഘട്ടത്തിലെ സിനിമകള്‍ എന്ന്. ഇടയ്ക്കിടക്ക് എന്നെ കളിയാക്കും എടോ തന്റെ കാലഘട്ടിലെപ്പോലെയല്ല കേട്ടോ കുറച്ച് ചേഞ്ച് ഒക്കെ വന്നേ എന്ന് പറയും.

പിന്നെ അമലിന്റെ എല്ലാ ഷൂട്ടിങ് ലൊക്കേഷനിലും ഞാന്‍ വരുന്നുണ്ടായിരുന്നു. പിന്നെ ഈ അഭിമുഖം പരിപാടിയൊക്കെ പുതിയ എക്‌സ്പീരിയന്‍സാണ്.

ആരെങ്കിലും സിനിമയിലേക്ക് വിളിക്കുമെന്ന് കരുതി, അതുണ്ടായില്ല; ആ തെറ്റിദ്ധാരണ കാരണമാവാം: ജ്യോതിര്‍മയി

അതിന് അമലും പോകാറില്ല. അതുകൊണ്ട് അമലിനും അറിയില്ല. ഇതുകൊള്ളാമല്ലോ ഒറ്റ ദിവസം കൊണ്ട് തീരുമല്ലോ എന്ന് ചോദിച്ചപ്പോള്‍ ചാക്കോച്ചന്‍ പറഞ്ഞു പോകെ പോകെ കാണാം. ഈ ഇഷ്ടമൊക്കെ മാറുമെന്ന്.

അതുപോലെ തന്നെ ഇപ്പോള്‍ വൗ എന്നാണ് തോന്നുന്നത്. ഡ്രെയ്ന്‍ഡ് ഔട്ട്! ,’ ജ്യോതിര്‍മയി പറഞ്ഞു.

ജ്യോതിര്‍മയിയുടെ കരിയറിലെ മികച്ച സിനിമകൡലൊന്നായ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു.

‘ഇമോഷണലി ഭയങ്കരമായി അഭിനയിക്കാന്‍ ബുദ്ധിമുട്ടിയ സിനിമയാണ് അത്. അത്തരത്തിലുള്ള കുറേ സീനുകളുണ്ട്.

ഒരു കോര്‍ട്ട് സീനുണ്ട്. അത് ചെയ്ത് കഴിഞ്ഞിട്ട് എനിക്ക് സങ്കടം തീരുന്നുണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇമോഷണലി ഒരു വല്ലാത്ത സിനിമയാണ് അത്,’ ജ്യോതിര്‍മയി പറഞ്ഞു.

Content Highlight: Actress Jyothirmayi about Husband Amal Neerad