നായികമാരെക്കൊണ്ടെല്ലാം ‘ഓവര്‍ ഓള്‍സ്’ ധരിപ്പിക്കുന്ന അമല്‍ നീരദ്; ജ്യോതിര്‍മയി പറയുന്നു

/

അമല്‍നീരദിന്റെ സംവിധാനത്തില്‍ എത്തിയ ബോഗെയ്ന്‍വില്ല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു.

സിനിമ ഇറങ്ങിയതിന് പിന്നാലെ അമല്‍നീരദ് സിനിമകളിലെ നായികമാരുടെ വസ്ത്രങ്ങളില്‍ വരുന്ന സാമ്യത ചര്‍ച്ചയായിരുന്നു.

വരത്തനില്‍ ഐശ്വര്യ ലക്ഷ്മിയും ഭീഷ്മപര്‍വത്തില്‍ അനഘയും ബോഗെയ്ന്‍വില്ലയില്‍ ജ്യോതിര്‍മയിയുടെ കഥാപാത്രവും ധരിക്കുന്ന ഓവര്‍ ഓള്‍സ് ഉടുപ്പുകളുടെ സാമ്യതയായിരുന്നു ചര്‍ച്ചയായത്.

അമല്‍നീരദിന് ഓവര്‍ ഓള്‍സുകളോടുള്ള പ്രിയമാണോ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളില്‍ വരുന്ന ഈ സാമ്യതയ്ക്ക് കാരണമെന്നായിരുന്നു ചോദ്യങ്ങള്‍.

1000 ബേബീസിലെ പോലീസ് സ്റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ?; മറുപടിയുമായി ആദില്‍

ആ സംശയത്തിന് മറുപടി നല്‍കുകയാണ് നടി ജ്യോതിര്‍മയി. ഇങ്ങനെ ഒരു സാമ്യത ആളുകള്‍ പറയുമ്പോഴാണ് തങ്ങള്‍ പോലും ശ്രദ്ധിക്കുന്നത് എന്നാണ് ജ്യോതിര്‍മയി പറഞ്ഞത്.

അമലിന്റെ സിനിമകളിലെ ‘ഓവര്‍ ഓള്‍സ്’ ഉടുപ്പുകളെപ്പറ്റി പലരും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ജ്യോതിര്‍മയി പറയുന്നു.

‘സിനിമകളില്‍ വന്നുപോകുന്ന ചെറിയ കഥാപാത്രത്തിന് പോലും ഒരുപാടു ശ്രദ്ധ നല്‍കുന്ന സംവിധായകനാണ് അമല്‍. അമലിന്റെ സിനിമകളിലെ ‘ഓവര്‍ ഓള്‍സ്’ ഉടുപ്പുകളെപ്പറ്റി പലരും പറഞ്ഞുകേട്ടു.

വരത്തനിലും ഭീഷ്മപര്‍വ്വത്തിലും ഇപ്പോള്‍ ബോഗയ്ന്‍വില്ലയിലും ഓവര്‍ ഓളുകള്‍ ഉപയോഗിച്ച നായികമാരുണ്ടല്ലോ. അപ്പോഴാണ് അമലും ഞങ്ങളും അതിനെപ്പറ്റി ആലോചിക്കുന്നതുപോലും,’ ജ്യോതിര്‍മയി പറഞ്ഞു.

കരിയറില്‍ നിന്നെടുത്ത ഇടവേളയെ കുറിച്ചും താരം സംസാരിച്ചു. ‘വളരെ വിജയത്തില്‍, സംതൃപ്തിയിലുള്ള കരിയറിന്റെ ഇടയിലല്ല ഞാന്‍ ജോലി നിര്‍ത്തിയത്.

ഞാന്‍ ചെയ്തിതിനെയൊക്കെ ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ എനിക്ക് ചില ‘ഇത് പോര’ എന്നൊരു തോന്നലും ഉണ്ടായിരുന്നു. എനിക്ക് ‘ഹൈ’ തരുന്ന പ്രോജക്ട് വന്നാല്‍ ചെയ്യാമെന്നായിരുന്നു അപ്പോള്‍ എന്റെ തീരുമാനം.

കിങ് ഓഫ് കൊത്തയെ മുന്നോട്ടു കൊണ്ടുപോയിരുന്നത് ഞാന്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക്: ദുല്‍ഖര്‍

ബോഗയ്ന്‍വില്ല സിനിമയില്‍ റീത്തു എന്ന കഥാപാത്രം നന്നായി എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ മുഴുവന്‍ മികവും ഞാന്‍ അമല്‍ നീരദ് എന്ന സംവിധായകനാണ് കൊടുക്കുന്നത്.

ആ കഥാപാത്രത്തിനായി ഞാന്‍ ഒരു റഫറന്‍സും എടുത്തിട്ടില്ല. സംവിധായകന്‍ പറഞ്ഞത് ചെയ്തു എന്നുമാത്രം. ഞാന്‍ മുഴുവനായും ഒരു സംവിധായകന്റെ അഭിനേതാവാണ്.

എല്ലാവരും നല്ലതു പറയുമ്പോള്‍ വലിയ സന്തോഷം. ഒരു പ്രതീക്ഷയുമില്ലാതെയാണ് വീണ്ടും സിനിമയിലേക്ക് വന്നത്.

എന്റെ ജോലി കണ്ടു വളരെ നന്നായിട്ടുണ്ട് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. ഒരുതരം എക്സ്റ്റസി എന്ന് പറയില്ലേ, അതുപോലെ,’ ജ്യോതിര്‍മയി പറയുന്നു.

Content Highlight: Actress Jyothirmayi about the overalls in Amal Neerad Movie