ലൈംഗികതയെക്കുറിച്ച് സ്ത്രീകള്‍ പരസ്പരം സംസാരിച്ചാല്‍ പ്രശ്‌നം, പുരുഷന്മാര്‍ തമ്മിലാണെങ്കില്‍ പ്രശ്‌നമില്ല: ലിജോ മോള്‍

/

കാണികളില്‍ എല്ലാ കാലത്തും രണ്ടു വിഭാഗമുണ്ടെന്ന് നടി ലിജോ മോള്‍.

സിനിമയുടെ കഥയെ അതു പറയുന്ന അര്‍ഥത്തില്‍ തന്നെയെടുത്തു മനസ്സിലാക്കുന്നവരാണ് ഒരു വിഭാഗമെന്നും മറ്റൊരു വിഭാഗം സിനിമയെ വളച്ചൊടിച്ച് സ്വന്തം ഇഷ്ടത്തിനു വ്യാഖ്യാനിക്കുന്നവരാണെന്നും ലിജോ മോള്‍ പറയുന്നു.

‘നടന്ന സംഭവത്തി’ലെ ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണം റീല്‍സായി മാറിയത് അത് രണ്ടു സ്ത്രീകളുടെ സംസാരമായതു കൊണ്ടാണെന്നും പുരുഷന്മാര്‍ തമ്മില്‍ അത്തരം ചര്‍ച്ച നടത്തുന്നതില്‍ ഇവര്‍ യാതൊരു പ്രശ്‌നവും കാണില്ലെന്നും ലിജോ മോള്‍ പറയുന്നു.

‘ഹെര്‍’ സിനിമയിലെ ‘അഭിനയ’ വിവാഹം വേണ്ടെന്ന് വെച്ചതിനും ചിലര്‍ക്കു പ്രശ്‌നമുണ്ടെന്നും ആ രംഗവും റീല്‍സൊക്കെയാക്കി പലരും പരിഹസിച്ചെന്നും ലിജോ പറയുന്നു.

ടൊവിനോ ഫാന്‍ ആയ അവന്‍ ആ സിനിമ കണ്ടതും ‘അമ്മാ ഇവന്‍ കൊള്ളത്തില്ല’ എന്ന് പറഞ്ഞ് കരച്ചിലായി: ഉര്‍വശി

‘ലസ്റ്റ് സ്റ്റോറിസ്’ പോലുള്ള സിനിമകളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മലയാളികള്‍ ഹെര്‍, നടന്ന സംഭവം പോലുള്ളവ റീല്‍സാക്കി ഷെയര്‍ ചെയ്തു പരിഹസിക്കും.

അത്തരം കഥാപാത്രങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കണോ എന്ന ആശങ്ക തോന്നാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലിജോയുടെ മറുപടി.

‘കാണികളില്‍ എല്ലാ കാലത്തും രണ്ടു വിഭാഗമുണ്ട്. സിനിമയുടെ കഥയെ അതു പറയുന്ന അര്‍ഥത്തില്‍ തന്നെയെടുത്തു മനസ്സിലാക്കുന്നവരും വളച്ചൊടിച്ചു സ്വന്തം ഇഷ്ടത്തിനു വ്യാഖ്യാനിക്കുന്നവരും.

നടന്ന സംഭവത്തിലെ ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണം റീല്‍സായി മാറിയതു രണ്ടു സ്ത്രീകളുടെ സംസാരമായതു കൊണ്ടാണ്. പുരുഷന്മാര്‍ തമ്മില്‍ അത്തരം ചര്‍ച്ച നടത്തുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല.

ഹെര്‍ സിനിമയിലെ അഭിനയ വിവാഹം വേണ്ടെന്നു വച്ചതിനും ചിലര്‍ക്കു പ്രശ്‌നമുണ്ട്. ആ രംഗവും റീല്‍സായി. ആര്‍ക്കൊക്കെ, എന്തൊക്കെയാണു പ്രശ്‌നമെന്ന് അതിനു താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മനസ്സിലാകും.

ഇങ്ങനെ പ്രതികരിക്കുന്നവരോടു പറയാനുള്ളത് ഒന്നു മാത്രമാണ്, കാലം വളരെ മാറി നിങ്ങളും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു,’ ലിജോ മോള്‍ പറയുന്നു.

‘ആദ്യം ധാരണയുണ്ടാക്ക്, എന്നിട്ട് വിമര്‍ശിക്ക്’; ബറോസിനെതിരായ വിമര്‍ശനത്തില്‍ മോഹന്‍ലാല്‍

ഹെര്‍ റിലീസായപ്പോള്‍ മുതല്‍ നിരവധി അഭിനന്ദന കോളുകളാണ് തനിക്ക് വന്നതെന്ന് ലിജോ മോള്‍ പറയുന്നു.

‘വ്യത്യസ്ത സാഹചര്യങ്ങളില്‍ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ കഥയാണത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമായ, വനിതാ തിരക്കഥാകൃത്തിന്റെ എഴുത്തിനൊപ്പം അഭിനയിക്കാനായി എന്നതാണ് ആദ്യത്തെ സന്തോഷം.

അര്‍ച്ചന വാസുദേവിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ അഭിനയയെ ഒരുപാട് ഇഷ്ടമായി. തനിക്ക് എന്താണു വേണ്ടതെന്നും എന്തു വേണ്ടാ എന്നും വ്യക്തമായി അറിയാവുന്ന പെണ്‍കുട്ടിയാണ് അവള്‍.

തന്റെ ജീവിതത്തിലെ ഒരു നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ മറ്റുള്ളവര്‍ എങ്ങനെയെടുക്കും, അവര്‍ വിഷമിക്കുമോ എന്നൊന്നും ചിന്തിച്ച് അവള്‍ ആശങ്കപ്പെടുന്നില്ല.

അങ്ങനെയൊരു കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുകൊടുക്കില്ല: ആ സമയം വരെ മാത്രമേ ഞാന്‍ സിനിമയില്‍ നില്‍ക്കുള്ളൂ: ടൊവിനോ

ആരെങ്കിലുമൊരാള്‍ തന്നെ മനസ്സിലാക്കും എന്ന തോന്നലാണ് അവള്‍ക്കു ധൈര്യം നല്‍കുന്നത്. ഈ സിനിമ കണ്ടിട്ട് ഉള്ളിലുള്ളതു തുറന്നു പറയാന്‍ ഒരാള്‍ക്കെങ്കിലും ധൈര്യം തോന്നിയാല്‍ അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ജയിച്ചു.

പക്ഷേ, ‘നടന്ന സംഭവ’ത്തിലെ ധന്യയ്ക്കു സ്വന്തമായൊരു തീരുമാനമെടുക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

ജീവിതസംഘര്‍ഷങ്ങളില്‍ നിന്നു പുറത്തുവരാന്‍ ഒരു നിര്‍ണായക സംഭവം നടക്കേണ്ടി വരുന്നു. നമുക്കു ചുറ്റും അങ്ങനെയുള്ള സ്ത്രീകള്‍ കുറേയുണ്ട്,’ ലിജോ മോള്‍ പറഞ്ഞു.

Content Highlight: Actress Lijo Mol About Her Movies and Criticism