പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചെടുത്ത താരങ്ങളാണ് നസ് ലെനും മമിതയും. റീനു-സച്ചിന് കോമ്പോ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഇക്കൊലത്തെ നൂറ് കോടി കളക്ഷനിലേക്ക് വളരെ എളുപ്പത്തില്‍ നടന്നുകയറാന്‍ പ്രേമലുവിന് സാധിച്ചു.
ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമിത നസ്മിന് കോംബോ ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി മമിത.
തങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ലൊരു കെമസ്ട്രിയുണ്ടന്ന് പലരും പറയാറുണ്ടെന്നും പ്രേമലുവിന് ശേഷം അങ്ങനെയുള്ള ധാരാളം പ്രോജക്ട്കള്‍ വന്നെങ്കിലും പ്രേമലു രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുകയാണ് തങ്ങള്‍ എന്നായിരുന്നു താരം നല്കിയ മറുപടി.
‘ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ലൊരു കെമസ്ട്രിയുണ്ടന്ന് പലരും പറയാറുണ്ട്. അങ്ങനെയുള്ള ധാരാളം പ്രോജക്ട്കള്‍ വരുന്നുണ്ടായിരുന്നു. പക്ഷേ, പ്രേമലു രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍. അതിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്,’ മമിത പറഞ്ഞു.
പ്രേമലുവില്‍ മിനി കൂപ്പര്‍ ഓടിച്ച് മറ്റുള്ളവരെ ഞെട്ടിക്കുന്നതുപോലെ നന്നായി വണ്ടിയോടിക്കാറുണ്ടോ എന്ന ചോദ്യത്തിന് റീനുവിനെപ്പോലെ അമിതവേഗത്തില്‍ വണ്ടി ഓടിക്കുന്ന ആളല്ല താനെന്നായിരുന്നു മമിതയുടെ മറുപടി.
മമ്മൂട്ടിയുടെ ആ ചിത്രം വലിയ വിജയമായപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്: വിജയരാഘവൻ
‘റീനുവിനെപ്പോലെ അമിതവേഗത്തില്‍ വണ്ടി ഓടിക്കുന്ന ആളല്ല ഞാന്‍. മിതമായ സ്പീഡിലേ ഓടിക്കാറുള്ളൂ. ചേട്ടന് മിഥുന് കാനഡയിലെ പഠനം കഴിഞ്ഞ് ഇപ്പോള്‍ നാട്ടില്‍ എന്നോടൊപ്പമുണ്ട്.
ഞങ്ങള്‍ എറണാകുളത്താണു താമസം. ഇടയ്ക്കിടയ്ക്ക് കിടങ്ങൂരേക്കു പോകും. ഫോക്സ് വാഗന് ടൈഗൂണ്‍ ആണ് എന്റെ വാഹനം. അതിലാണു യാത്ര. പിന്നെ, കാര്‍ മാത്രമല്ല സ്കൂട്ടറും ബൈക്കും ഓടിക്കാന്‍ ഇഷ്ടമാണ്, മമിത പറയുന്നു.
മകളെയും ഡോക്ടറാക്കാന്‍ പപ്പ ആഗ്രഹിച്ചു; പക്ഷേ ആ സംഭവത്തോടെ മോഹം ഉപേക്ഷിച്ചു: മമിത ബൈജു
Content Highlight: Actress Mamitha Baiju About her combo with naslen and premalu 2