വിഷമിച്ചാണ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്, പിന്നാലെ രജനി സാറിന്റെ ഫോണ്‍കോള്‍, ക്ഷമിക്കണമെന്ന് പറഞ്ഞു: മംമ്ത

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമായ നടിയാണ് മംമ്ത മോഹന്‍ദാസ്.

ആരോഗ്യപരമായ ചില വെല്ലുവിളികള്‍ നേരിടുമ്പോഴും അതിനെയെല്ലാം മനക്കരുത്ത് കൊണ്ട് പൊരുതി തോല്‍പ്പിച്ച വ്യക്തി കൂടിയാണ് അവര്‍.

സിനിമാരംഗത്തുനിന്നും തനിക്കുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ കുചേലന്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു വിഷയത്തെ കുറിച്ചാണ് മംമ്ത സംസാരിച്ചത്.

കുചേലന്‍ എന്ന സിനിമയില്‍ ഏറെ പ്രതീക്ഷയോടെയാണ് താന്‍ അഭിനയിക്കാന്‍ പോയതെന്നും എന്നാല്‍ തനിക്ക് ആകെ ഒരു ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് തനിക്ക് വലിയ വിഷമമുണ്ടാക്കിയ സംഭവമായിരുന്നുവെന്നും മംമ്ത പറഞ്ഞു.

ആ മലയാള സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് തോന്നി: സായ് പല്ലവി

‘കുചേലന്‍ സിനിമയില്‍ രജിനികാന്തിനൊപ്പം അഭിനയിക്കുക എന്ന് പറഞ്ഞാല്‍ അത് വലിയ അംഗീകാരം പോലെയായിരുന്നു. പക്ഷേ അവിടെ എനിക്ക് ആകെ ഒരു ഷോട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

വളരെ വിഷമത്തോടെയാണ് സെറ്റില്‍ നിന്നും പോവേണ്ടിവന്നത്. ഞാന്‍ വിഷമിച്ചാണ് പോയതെന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞെന്ന് തോന്നുന്നു.

വൈകാതെ തന്നെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു. രജനി സാറിനോട് വലിയ ബഹുമാനം തോന്നിയ സംഭവമായിരുന്നു അത്,’ മംമ്ത പറയുന്നു.

അതേസമയം അന്നൊക്കെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് നോക്കുന്ന ആളായിരുന്നു താനെങ്കില്‍ കുചേലനില്‍ അഭിനയിക്കുമായിരുന്നില്ലെന്നും മംമ്ത അഭിമുഖത്തില്‍ പറഞ്ഞു.

സംവിധായകനോട് ഓക്കെ പറഞ്ഞ ശേഷമാണ് നായകന്‍ ആരാണെന്ന് അറിഞ്ഞത്, അതോടെ ഞെട്ടി: മഞ്ജു വാര്യര്‍

നേരത്തേ സിനിമാ മേഖലയിലെ വിവേചനവുമായി ബന്ധപ്പെട്ട മംമ്തയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാല്‍ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നുമായിരുന്നു മംമ്ത പറഞ്ഞത്.

താന്‍ നേരിടാത്ത ഒരു കാര്യം ഇല്ലെന്ന് വിശ്വസിക്കുന്നത് എന്തടിസ്ഥാനാത്തിലാണെന്നും ആ നിലപാട് തെറ്റാണെന്നുമായിരുന്നു ചിലര്‍ ചൂണ്ടിക്കാട്ടിയത്.

ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറഞ്ഞിരുന്നു.

Content Highlight: Actress Mamtha Mohandas about the bad experiance she faced on a movie set