കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും അര്‍ജുന്റേതെന്ന് സംശയിക്കുന്ന മൃതദേഹ ഭാഗവും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിര്‍ഭര കുറിപ്പുമായി നടി മഞ്ജു വാര്യര്‍.
മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അര്‍ജുന്‍ ഇനിയെന്നും മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്നും നടി കുറിച്ചു.
ആ നടന്‍ ബേസിലിന്റെ പി.ആര്‍.ഓ ആണോ എന്ന് എനിക്ക് സംശയമുണ്ട്: വിനീത് കുമാര്‍
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും’, മഞ്ജു വാര്യര്‍ കുറിച്ചു.
കാണാതായി 71-ദിവസത്തിന് ശേഷമാണ് ഇന്ന് ലോറിയും ഒപ്പം ഒരു മൃതദേഹവും ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ലോറിയുടെ ഡ്രൈവറായിരുന്ന അര്‍ജുന്റേതാണ് മൃതദേഹമെന്ന് ഉത്തര കന്നഡ എസ്.പി അറിയിച്ചിരുന്നു.
മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആ ലിപ് ലോക്ക് സീൻ ഒഴിവാക്കിയാൽ എന്റെ കഥാപാത്രം കൈവിട്ട് പോയേനേ: രമ്യ നമ്പീശൻ
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതാകുന്നത്. അപകടത്തില്‍ കാണാതായ മറ്റുള്ളവരെ കണ്ടെത്തിയെങ്കിലും അര്‍ജുനെ കുറിച്ച് ഇതുവരെ ഒരു വിവരവും ഉണ്ടായിരുന്നില്ല.
ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് അക്കേഷ്യ മരത്തടി കയറ്റി എടവണ്ണയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അര്‍ജുന്‍ അപകടത്തിലാകുന്നത്.കാലാവസ്ഥ പ്രതികൂലമായതും ഗംഗാവലി പുഴയിലെ ഒഴുക്കുമെല്ലാം തിരച്ചിലിന് വെല്ലുവിളിയായിരുന്നു.
Content Highlight: Actress Manju Warrier Post about Arjun