പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത ഞങ്ങളുടെ കണ്ണു തുറപ്പിച്ചു എന്ന് മെസ്സേജിട്ട പെണ്‍കുട്ടികളുണ്ട്: മെര്‍ലെറ്റ് ആന്‍ തോമസ്

/

ജോജു ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ പണി എന്ന ചിത്രത്തിലെ സ്‌നേഹ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന്റെ നായികാനിരയിലേക്ക് വന്ന താരമാണ് മെര്‍ലെറ്റ്.

പണിയിലെ സ്‌നേഹയുടെ ക്യാരക്ടര്‍ തനിക്കൊരു ചലഞ്ചായിരുന്നെന്നും എന്നാല്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടണമെങ്കില്‍ ആ ചലഞ്ച് താന്‍ ഏറ്റെടുത്തേ മതിയാകുമായിരുന്നെന്നും മെര്‍ലെറ്റ് പറയുന്നു.

സിനിമ ഇറങ്ങിയ ശേഷം കലിപ്പന്റെ കാന്താരി പോലുള്ള കുറേ റീലുകള്‍ കണ്ടെന്നും പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത തങ്ങളുടെ കണ്ണു തുറപ്പിച്ചു എന്ന് പറഞ്ഞ് മെസ്സേജ് അയച്ച നിരവധി പെണ്‍കുട്ടികളുണ്ടെന്നും മെര്‍ലെറ്റ് പറയുന്നു.

താരങ്ങള്‍ക്ക് നിര്‍മാതാക്കള്‍ എന്നാല്‍ വെറും കാഷ്യര്‍ മാത്രമായി മാറി: സാന്ദ്രാ തോമസ്

‘ റേപ്പും വയലന്‍സും സെക്‌സുമൊക്കെ ഇന്നും സിനിമയിലുണ്ട്. അതൊക്കെ എത്ര റിയലാണെന്നും എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നതെന്നും എല്ലാവര്‍ക്കും അറിയാം. നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കേണ്ട കാര്യമില്ല എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു.

മുഖത്തെ എക്‌സ്പ്രഷന്‍ വെച്ച് സീനിനെ വ്യാഖ്യാനിക്കുന്നത് നടി എന്ന നിലയില്‍ എന്റെ വിജയമല്ലേ. കലിപ്പന്റെ കാന്താരി റീല്‍സൊക്കെ രസിച്ചാണ് കണ്ടത്.

പുതിയ തലമുറയുടെ പ്രണയത്തിലെ ബുദ്ധിശൂന്യത ഞങ്ങളുടെ കണ്ണു തുറപ്പിച്ചു എന്ന് പറഞ്ഞ് മെസ്സേജിട്ട പെണ്‍കുട്ടികളുമുണ്ട്.

സിനിമാരംഗത്തു നിന്നും അല്ലാതെയും ഒരുപാട് പേര്‍ സ്‌നേഹയെ അഭിനന്ദിച്ചു. അച്ഛനും അമ്മയും സിനിമ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞ് അഭിനന്ദിച്ചതാണ് ഏറ്റവും വലിയ കോംപ്ലിമെന്റ്.

മലയാള സിനിമയില്‍ ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന എന്നെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലേക്ക് വിളിക്കാന്‍ കാരണം ആ സിനിമ: മനോജ് കെ.ജയന്‍

സ്‌നേഹയാകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മനസു പറഞ്ഞു ഇതൊരു ചലഞ്ചാണ്. ഓരോ സിനിമ കഴിഞ്ഞും മികച്ച കഥാപാത്രങ്ങള്‍ കിട്ടണമെങ്കില്‍ ഈ ചലഞ്ച് ഏറ്റെടുത്തേ മതിയാകൂ.

തൃശൂര്‍ റൗണ്ടിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. തിരക്കേറിയ സമയത്ത്. അതും സിങ്ക് സൗണ്ടില്‍. പക്ഷേ എല്ലാം ഭംഗിയായി വന്നു. സാഗറുമായി കഫേയില്‍ വെച്ചുള്ള സീനില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

റിലീസിന് മുന്‍പ് നെര്‍വസ് ആയിരുന്നെങ്കിലും ഫസ്റ്റ് ഡേ ഹൗസ് ഫുള്‍ എന്ന് കേട്ടപ്പോള്‍ സന്തോഷമായി,’ മെര്‍ലെറ്റ് പറയുന്നു.

Content Highlight: Actress Merlet about Pani Movie and Character