തേടി വന്നതെല്ലാം ആ പാറ്റേണിലുള്ള കഥകളായിരുന്നു, അതൊന്നും ഇന്നേവരെ സിനിമയായി കണ്ടിട്ടില്ല: നിഖില വിമല്‍

/

ഒരു സമയത്ത് തന്നെ തേടിവന്ന സിനിമകളെ കുറിച്ചും കഥകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നിഖില വിമല്‍. ചില സമയങ്ങളില്‍ സീസണലായി ചില കഥകള്‍ വരുമായിരുന്നെന്നും ഒരേ പാറ്റേണിലുള്ള കഥകള്‍ കേട്ട് മടുത്തിരുന്നെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയെ കുറിച്ചും ആ സിനിമയിലേക്ക് തന്നെ അടുപ്പിച്ച ഘടകത്തെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നുണ്ട്.

‘എനിക്ക് ചില സമയങ്ങളില്‍ സീസണലായി കഥകള്‍ വരാറുണ്ട്. ഒരേ കഥ, ഒരേ പാറ്റേണിലുളള കഥ പല തരത്തിലാക്കിയിട്ട് സിനിമകള്‍ വരാറുണ്ട്.

പോസ്റ്റ് കോവിഡ് സമയത്ത് ഒരു വീട്ടില്‍ അകപ്പെടുന്ന, ഒരു മുറിയില്‍ അകപ്പെടുന്ന, ഒറ്റയ്‌ക്കൊരു കോളേജില്‍ അകപ്പെടുന്ന, ഒറ്റക്കൊരു ബില്‍ഡിങ്ങില്‍ അകപ്പെടുന്ന ഇങ്ങനെയെല്ലാം ഒറ്റയ്ക്ക് പ്ലേസ് ചെയ്യപ്പെടുന്ന ക്യാരക്ടറുകള്‍.

എന്തായാലും ഞങ്ങള്‍ക്ക് അങ്ങനെ പിരിയാന്‍ പറ്റില്ലായിരുന്നു, വിമല്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞേനെ: ജിസ്മ

ആ സമയത്ത് കഥ കേള്‍ക്കാന്‍ പോകുമ്പോള്‍ തന്നെ ഞാന്‍ തന്നെ തമാശയ്ക്ക് വീട്ടില്‍ പറയുമായിരുന്നു ‘ഒറ്റയ്ക്കായിരിക്കുമെന്ന് തോന്നുന്നു’ എന്ന്.

അതിന് ശേഷം അപ്പോള്‍ കറന്റ്‌ലി സംഭവിക്കുന്ന വാര്‍ത്തകള്‍ വെച്ചുണ്ടാക്കുന്ന ചില കഥകള്‍. അങ്ങനെ വരുന്ന കഥകളുണ്ട്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ പറ്റി ഞാന്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. ആ ഒരു കഥയും ഞാന്‍ സിനിമയായി കണ്ടിട്ടില്ല.

ഗെറ്റ് സെറ്റ് ബേബി ഡിസ്‌കസ് ചെയ്യുന്നതും ഇപ്പോള്‍ കറന്റ്‌ലി ഭയങ്കര റെലവന്റായിട്ടുള്ള സബ്ജക്ട് ആണ്. ഐ.വി.എഫ് എന്ന് പറയുന്നതും ഒരു ഹോസ്പിറ്റല്‍ സെറ്റപ്പും കുട്ടികള്‍ ഉണ്ടാകാത്തതിന്റെ പ്രഷറും എല്ലാം ആയിട്ട്.

ഇപ്പോള്‍ തന്നെ അങ്ങനെയുള്ള കുറേ സിനിമകള്‍ റിലീസ് ആയിട്ടുണ്ട്. അതേ പ്ലോട്ട് പറയുന്ന സിനിമയാണ് ഇത്. പക്ഷേ ജോണര്‍ വ്യത്യസ്തമാണ്. ഇത് പറയുന്നത് കുറച്ചുകൂടി എന്റര്‍ടൈന്‍മെന്റ് സെഗ്മെന്റിലാണ്. അല്‍പം കൂടി കമേഴ്‌സ്യല്‍ സ്‌പേസിലാണ്. അതിലൊരു വ്യത്യാസം ഉണ്ടാകുമല്ലോ.

എ.ഐയെ നല്ല രീതിയില്‍ ഉപയോഗിക്കൂ, ഇങ്ങനത്തെ പരിപാടികള്‍ ദയവുചെയ്ത് ഒഴിവാക്കണം: അനശ്വര രാജന്‍

ഒരു മെയില്‍ ഗൈനക്കോളജിസ്റ്റിന്റെ പെര്‍സ്‌പെക്ടീവിലാണ് ഈ മുഴുവന്‍ സിനിമ പറയുന്നത്. അയാളുടെ സ്ട്രഗിള്‍. ഗൈനക്കോളജി എന്ന് പറയുമ്പോള്‍ ഒരു ഫീമെയില്‍ ഡോക്ടറായിരിക്കും നമ്മുടെ മനസില്‍ വരിക.

എന്നാല്‍ ഇവിടെ ഐ.വി.എഫില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതൊക്കെ കൂടുതലും മെയില്‍ ഡോക്ടേഴ്‌സാണ്.

എന്നോട് ഒരു ഗൈനക്കോളജിസ്റ്റിനെപറ്റി ചോദിച്ചാലും ഒരു ഫീമെയില്‍ ഗൈനക്കോളജിസ്റ്റിനെയേ ഞാനും അന്വേഷിക്കുകയുള്ളൂ. അങ്ങനെ ഉള്ള ഇവര്‍ക്കും കുറേ പ്രശ്‌നം ഉണ്ടാകും.

അവര്‍ ഇപ്പോള്‍ ഒരു പൊസിഷനില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് അവര്‍ നടത്തിയ സ്ട്രഗിളുകള്‍ ഉണ്ടാകും. ഒരുപാട് കുടുംബങ്ങളുടെ പ്രശ്‌നമുണ്ടാകും. അങ്ങനെ പല പെര്‍സ്‌പെക്ടീവില്‍ നിന്ന് പറയുന്ന കഥയാണ് ഗെറ്റ് സെറ്റ് ബേബി,’ നിഖില പറയുന്നു.

Content Highlight: Actress Nikhila Vimal about Get Set Baby and the Scripts