ഈ സിനിമയില്‍ ഞാന്‍ നാല് എക്‌സ്പ്രഷന്‍ ഇടുന്നുണ്ട്, സംവിധായകന്‍ പ്രത്യേകം പറഞ്ഞിരുന്നു: നിഖില വിമല്‍

ഗുരുവായൂരമ്പല നടയിലിന് ശേഷം നിഖില വിമലിന്റേതായി തിയേറ്ററിലെത്തിയ ചിത്രമായിരുന്നു കഥ ഇന്നുവരെ. പ്രണയവും ഫീല്‍ഗുഡാ ഴോണറും ഒന്നിച്ച ചിത്രം ഒരുക്കിയിരിക്കുന്നത് വിഷ്ണു മോഹനാണ്. മേതില്‍ ദേവികയും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ എക്‌സ്പ്രഷന്‍ മാത്രം ഇടുന്ന നടിയെന്ന വിമര്‍ശനം അടുത്തകാലത്തായി നടി നിഖില വിമലിനെതിരെ ഉയര്‍ന്നിരുന്നു. ഗുരുവായൂരമ്പല നടയില്‍ റിലീസായതിന് പിന്നാലെയായിരുന്നു ഈ ട്രോളുകള്‍ ഉയര്‍ന്നത്.

ഇത്തരം ട്രോളുകള്‍ക്ക് മറുപടി നല്‍കുകയാണ് കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില.

ഈ സിനിമയില്‍ താന്‍ നാല് എക്‌സ്പ്രഷന്‍സ് ഇടുന്നുണ്ടെന്നും സംവിധായകന്‍ അത് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു നിഖിലയുടെ തഗ്ഗ്. അതും പോരെങ്കില്‍ മേക്കിങ് വീഡിയോയില്‍ നിന്ന് രണ്ട് ചിരി കൂടി എടുത്തിടാന്‍ പറഞ്ഞിട്ടുണ്ടെന്നും നിഖില പറയുന്നു.

സിനിമയ്ക്കായി ഉപയോഗിക്കേണ്ട തുക മാര്‍ക്കറ്റിങ്ങിന് മാറ്റിവയ്ക്കാന്‍ മനസ്സ് അനുവദിച്ചില്ല; എ.ആര്‍.എമ്മിന് മാര്‍ക്കറ്റിങ് കുറഞ്ഞതില്‍ ടൊവിനോ

‘ ഈ സിനിമയിലെ എന്റെ കഥാപാത്രത്തിന്റെ പേര് ഉമ എന്നാണ്. അഭിനയത്തില്‍ പ്രത്യേകിച്ച് വ്യത്യസമൊന്നുമില്ല. ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ ഒറ്റ എക്‌സ്പ്രഷന്‍ ആണെന്നും പേരില്ലൂരിലുടനീളം ഒറ്റ് എക്‌സ്പ്രഷനാണെന്നുമൊക്കെയാണല്ലോ പറയുന്നത്.

രണ്ടിലും രണ്ട് ഒറ്റ എക്‌സ്പ്രഷനാണെന്നും പറഞ്ഞു. ഇതില്‍ നാല് എക്‌സ്പ്രഷനുണ്ട്. പോരെങ്കില്‍ മേക്കിങ് വീഡിയോയില്‍ നിന്ന് രണ്ട് ചിരി കൂടി എടുത്തിടാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അതും ഉണ്ടാകും,’ നിഖില പറഞ്ഞു.

മരണവീടിന് സമാനമായിരുന്നു അന്ന് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സെറ്റ്; ആസിഫിക്കയുടെ മുഖത്ത് ആ വിങ്ങല്‍ കാണാമായിരുന്നു: കലാസംവിധായകന്‍

ആദ്യ ചിത്രമായ മേപ്പടിയാനില്‍നിന്ന് ഏറെ വ്യത്യസ്തമായി വിഷ്ണു മോഹന്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് കഥ ഇന്നുവരെ. ആദ്യചിത്രത്തില്‍ ഒരു സാധാരണക്കാരന്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളായിരുന്നെങ്കില്‍ ഇവിടെ പ്രണയത്തിന്റെ അനന്തമായ കാഴ്ചകളാണ് വിഷ്ണു പ്രേക്ഷകന് സമ്മാനിക്കുന്നത്.

Content Highlight: Actress Nikhila Vimal about Her One Expression Trolls