എല്ലാ സിനിമയിലും ഒരൊറ്റ എക്‌സ്പ്രഷനാണെന്ന വിമര്‍ശനത്തെ കുറിച്ചും അഴകിയ ലൈല പാട്ട് കേട്ടശേഷമുളള തമിഴ്‌നാട്ടുകാരുടെ പ്രതികരണത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നിഖില വിമല്‍.
അഴകിയ ലൈലയ്ക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യത ലഭിച്ചുനില്‍ക്കുന്ന അതേ സമയത്ത് തന്നെയാണ് തനിക്ക് ഒറ്റ എക്‌സ്പ്രഷനാണെന്ന തരത്തില്‍ മലയാളികള്‍ക്കിടയില്‍ നിന്നും വിമര്‍ശനമുയര്‍ന്നതെന്ന് നിഖില പറയുന്നു.
‘ തമിഴ്‌നാട്ടില്‍ ഈ പാട്ട് ഭയങ്കര ട്രെന്റിങ് ആയിരുന്നു. ഇവിടുത്തേതിനേക്കാളും വളരെ കൂടുതലായിരുന്നു അത്. കാരണം അവരുടെ പാട്ടാണല്ലോ. അവരുടെ ഹിറ്റ് സോങ് ആയതുകൊണ്ട് അഴകിയ ലൈല അവിടെ ഭയങ്കര ട്രെന്റിങ് ആയി.
ഒന്നാമത് അത് ആ സിനിമയുടെ പീക്ക് മൊമന്റില്‍ വരുന്ന കാര്യമായതുകൊണ്ട് എനിക്കത് എവിടേയും ഷെയര്‍ ചെയ്യാന്‍ പറ്റിയിരുന്നില്ല. പക്ഷേ ഓരോ ദിവസവും എനിക്ക് നൂറ് കണക്കിന് സ്‌റ്റോറി മെന്‍ഷന്‍സ് വരുമായിരുന്നു. ആരൊക്കെ സിനിമ കാണുന്നോ ഒ.ടി.ടി റിലീസ് വരേക്കും ഇതുണ്ടായിരുന്നു. ഞാന്‍ സ്‌റ്റോറി നോക്കുമ്പോള്‍ വരിവരിയായി ഈ പാട്ടിങ്ങനെ വരും. കാരവനില്‍ ഇരുന്നൊക്കെ ഫോണ്‍ നോക്കുമ്പോള്‍ ആരെങ്കിലും കരുതും ഞാന്‍ ഞാന്‍ അഭിനയിച്ച ഭാഗം തന്നെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന്.
ഒരേ സമയം കേരളത്തില്‍ എയറിലും തമിഴ് നാട്ടില്‍ താരവുമായിരുന്നു. ഞാന്‍ തമിഴ്‌നാട്ടില്‍ പോകുമ്പോള്‍ എങ്ങനെയാണ് ഈ സക്‌സസിനെയൊക്കെ കാണുന്നത് എന്ന് ചോദിക്കുന്ന അതേ സമയത്ത് തന്നെയാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയില്‍ ഒറ്റ എക്‌സ്പ്രഷനില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞ് എന്നെ തെറിവിളിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എനിക്ക് ഒന്നും തോന്നുന്നില്ല എന്ന് അവരോട് മറുപടി പറയും. എല്ലായിടത്തും എനിക്കൊരു ബാലന്‍സുണ്ടായിരുന്നു (ചിരി),’ നിഖില പറയുന്നു.
കരിയര്‍ നോക്കിയാല്‍ മലയാളത്തിലും തമിഴിലും തരക്കേടില്ലാത്ത ഹിറ്റുകള്‍ എനിക്ക് ഉണ്ടായിരുന്നു. ആദ്യമൊക്കെ വീട്ടുകാരൊക്കെയായിരുന്നു സ്‌ക്രിപ്റ്റ് സെലക്ട് ചെയ്തത്. തമിഴൊന്നും അമ്മയ്‌ക്കൊക്കും മനസിലായിരുന്നില്ല. ആ സിനിമയൊക്കെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് റിലീസ് ആയത്. അതൊന്നും സക്‌സസുകളും ആയിരുന്നില്ല.
എനിക്ക് തമിഴ് മനസിലായിത്തുടങ്ങിയപ്പോള്‍ ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് മനസിലാക്കാന്‍ തുടങ്ങി. ഞാന്‍ സെലക്ട് ചെയ്യാന്‍ തുടങ്ങിയതുമുതല്‍ അത് സീരിയസ് ആയിട്ടാണ് ചെയ്യുന്നത്. എന്റെ സിനിമ കരിയറില്‍ അങ്ങനെ ഒരു ടേണിങ് പോയിന്റൊന്നുമില്ല. നമ്മുടെ സിനിമ സക്‌സസ് ആകുമ്പോള്‍ നമ്മളെ ആള്‍ക്കാര്‍ സെലിബ്രേറ്റ് ചെയ്യും. അല്ലാതെ മറ്റൊന്നുമില്ല, നിഖില പറയുന്നു.
Content Highlight: Actress Nikhila Vimal about the criticism and applause she got from malayali tamil audience