തമിഴില്‍ അഭിനയിക്കാന്‍ പോയ ശേഷം അഭിനയം നിര്‍ത്തിയാലോ എന്ന് ആലോചിച്ചുപോയ സമയത്തെ കുറിച്ച് പറയുകയാണ് നടി നിഖില വിമല്‍. മലയാള സിനിമയും തമിഴ് സിനിമയും തമ്മിലുള്ള ചില വ്യത്യാസങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.
മാരിസെല്‍വരാജിന്റെ സംവിധാനത്തില്‍ എത്തി മികച്ച അഭിപ്രായം നേടുന്ന ചിത്രമായ’വാഴൈ’ യില്‍ നിഖില ഒരു പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. വാഴൈയുടെ ചിത്രീകരണ സമയത്തെ ചില സംഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു നിഖില. 30 ടേക്ക് വരെയൊക്കെയാണ് മാരി സെല്‍വരാജ് എടുക്കുകയെന്നും ആ സമയം നമ്മള്‍ മെക്കാനിക്കലായിപ്പോകുമെന്നും നിഖില പറയുന്നു.
‘ ഇവിടെ ചെയ്യുമ്പോള്‍ ഞങ്ങളൊക്കെ ഒരു പരിധി വരെ സിംഗിള്‍ ടേക്ക് ആര്‍ടിസ്റ്റുകളാണ്. എനിക്കും ഞാന്‍ എപ്പോഴും കോണ്‍ഫിഡന്റ് ആയിരിക്കുക എന്റെ ഫസ്റ്റ് ടേക്കിലാണ്. എന്റെയൊരു ഫസ്റ്റ് ടേക്ക് എന്ന് പറയുന്നത് പുള്ളിയുടെ ഒരു മുപ്പതാമത്തെ ടേക്കൊക്കെയാണ്.
നമ്മള്‍ ഭയങ്കര നന്നായിട്ടാണ് ആദ്യത്തെ ടേക്കില്‍ പെര്‍ഫോം ചെയ്തതെങ്കിലും പുള്ളി അത് എടുക്കുകയില്ല. 30ാമത്തെ ടേക്ക് ആകുമ്പോഴേക്ക് ഞാന്‍ എന്താ ചെയ്തതെന്ന് പോലും എനിക്ക് മനസിലാവില്ല. അതില്‍ 20ാമത്തെ ടേക്കായിരിക്കും പുള്ളി ചിലപ്പോള്‍ എടുത്തിട്ടുണ്ടാകുക അല്ലെങ്കില്‍ 21ാമത്തെയായിരിക്കും
പക്ഷേ 30 ടേക്ക് വരെയൊക്കെ ചിലപ്പോള്‍ പോകും. അത് ഏറ്റവും കുറവാണ്. ഞാന്‍ അഭിനയം നിര്‍ത്തിയാലോ എന്നൊക്കെ വിചാരിച്ചിരുന്നു ഒരു ദിവസം. എനിക്ക് ഇതിനുള്ള കഴിവില്ല എന്ന് തോന്നും. കാരണം നമ്മള്‍ അങ്ങനെയാണല്ലോ ശീലിച്ചത്. ഇവിടെ നമ്മള്‍ വരുന്നു കാണാപാഠം പഠിക്കുന്നു ആദ്യത്തെ ടേക്കില്‍ എല്ലാം കറക്ടായി പറയുന്നു, സെറ്റ്. അങ്ങനെയാണല്ലോ.
ഇപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ ഇറങ്ങിയ ശേഷം എല്ലാവരും പറയുന്നില്ലേ ഇവള്‍ക്കു കഴിവുണ്ടോ ഇവള്‍ക്കു കഴിവുണ്ടോ എന്ന്, ഇതെനിക്ക് പണ്ടേ തോന്നിയതാണ്. അതുകൊണ്ട് തന്നെ എനിക്കതൊരു പുതിയ കാര്യമില്ല,’ നിഖില പറയുന്നു.
അയാളുടെ പേര് പറഞ്ഞതും അതാരാണെന്ന് ചോദിച്ചു; നടനെ മനസിലായതോടെ എനിക്ക് സന്തോഷമായി: അനുശ്രീ
ഓഗസ്റ്റ് 23 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നിഖില വിമല്‍ നായികയായ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
മാരിസെല്‍വരാജിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ചിത്രത്തില്‍ രഘുല്‍, പൊന്‍വേല്‍, കലൈയരസന്‍, ജെ സതീഷ് കുമാര്‍, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇരുപത് കോടിയിലധികമാണ് ചിത്രം ബോക്സോഫീസില്‍ നിന്ന് കളക്ട് ചെയ്തത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘വാഴൈ’ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് പ്രഖ്യാപിച്ചിരുന്നു.
Content Highlight: Actress Nikhila Vimal About Vazhai Movie and the number of take