അഭിമുഖങ്ങളില്‍ താന്‍ പറയുന്ന പല മറുപടികള്‍ക്കും തഗ്ഗ് എന്ന ലേബല്‍ കൊടുക്കുന്നത് ചില മാധ്യമപ്രവര്‍ത്തകരാണെന്ന് നടി നിഖില വിമല്‍.
സത്യസന്ധമായ മറുപടികളാണ് താന്‍ പറയുന്നതെന്നും എന്നാല്‍ അതിനെ പലപ്പോഴും തഗ്ഗ് എന്നൊക്കെ പറഞ്ഞ് പൊലിപ്പിക്കുകയാണെന്നും നിഖില പറഞ്ഞു.
വിവാഹം കഴിക്കാത്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു നിഖിലയുടെ മറുപടി. വിവാഹം കഴിക്കില്ലേ എന്ന ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്ന ചോദ്യത്തിന് കഴിക്കില്ലെന്ന മറുപടി നല്‍കുമെന്ന് നിഖില പറഞ്ഞപ്പോഴായിരുന്നു മറുപടികള്‍ തഗ്ഗാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയത്.
വിവാഹം കഴിക്കില്ലെന്ന മറുപടി എങ്ങനെ തഗ്ഗാകുമെന്നായിരുന്നു ഇതോടെ നിഖിലയുടെ മറുപടി.
മറ്റു ഭാഷകളില്‍ നിന്ന് വിളി വരുന്നുണ്ട്, പോകാത്തതിന്റെ കാരണം അതുമാത്രമാണ്: പെപ്പെ
‘ കല്യാണം കഴിക്കില്ലെന്നത് തഗ്ഗായിട്ടുള്ള മറുപടിയല്ല. അത് നിങ്ങളുടെ പ്രശ്‌നമാണ്. എല്ലാ കാര്യത്തേയും തഗ്ഗാക്കുന്നത് തഗ്ഗാണ്. ഞാന്‍ ശരിക്കും പറയുന്നത് എന്റെ മറുപടികളാണ്.
എനിക്ക് വിവാഹത്തോട് താത്പര്യമില്ല. ഞാന്‍ ആരോടും കല്യാണം കഴിക്കേണ്ടെന്നോ കഴിഞ്ഞാല്‍ അങ്ങനെ ആയിപ്പോകുമെന്നോ പറയാറില്ല. എന്റെ കാര്യത്തില്‍ എനിക്ക് ഇപ്പോള്‍ അതിനോട് താത്പര്യമില്ല എന്ന് മാത്രമേ പറയാറുള്ളൂ,’ നിഖില പറയുന്നു.
എനിക്ക് വിവാഹം കഴിച്ച് കുട്ടികള്‍ ഒന്നും ആകാത്തത് വലിയ പ്രശ്‌നമായി തോന്നുന്നില്ല. പക്ഷേ തീര്‍ച്ചയായും അത് ഓരോരുത്തരുടേയും ചോയ്‌സ് ആണ്.
അവര്‍ക്ക് കുട്ടികള്‍ വേണോ ഏത് സമയത്ത് കുട്ടികള്‍ വേണം അല്ലെങ്കില്‍ ഞാന്‍ പ്രിപ്പയേര്‍ഡ് ആണോ ഒരു അമ്മയാകാന്‍ എന്നതൊക്കെ ഇതില്‍ മാറ്ററാണ്.
നമ്മളെ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ ‘പഠിച്ചിട്ട് വിമര്‍ശിക്ക്’ എന്ന് പറയുന്നത് ശരിയല്ല: ജഗദീഷ്
സോഷ്യല്‍ പ്രഷറിന്റെ പേരില്‍ കുട്ടികളെ ഉണ്ടാക്കുക എന്നതിനോട് താത്പര്യമില്ല. ബാക്കിയുള്ളത് അവരുടെ ചോയ്‌സാണ്. അവരുടെ ലൈഫില്‍ നമ്മള്‍ അഭിപ്രായം പറയരുത്.
എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കില്‍ എന്നെ അങ്ങനെ ഒരാള്‍ക്ക് ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കാന്‍ പറ്റില്ല. എന്നോട് അങ്ങനെ പറഞ്ഞാല്‍ എനിക്കതിന് താത്പര്യമില്ലെന്ന് പറയുമായിരിക്കും. എല്ലാവര്‍ക്കും അങ്ങനെ പറയാനുള്ള പോസിബിലിറ്റി ഇല്ലാത്തതുകൊണ്ട് അത് പ്രഷറായും സ്ട്രസ് ആയും ഫീല്‍ ചെയ്യുന്നവരുമുണ്ട്,’ നിഖില പറയുന്നു.
Content Highlight: Actress Nikhila Vimal answer on Marriage and Society