പ്രൊഡ്യൂസര്‍ എന്നതിന് പുറമെ നടിയായും മലയാള സിനിമയില്‍ തന്റെ പേര് എഴുതി ചേര്‍ത്ത വ്യക്തിയാണ് സാന്ദ്ര തോമസ്.
ആമേനിലെ മറിയാമ്മയും സക്കരിയയുടെ ഗര്‍ഭിണികളിലെ അനുരാധയും ആടിലെ ചേച്ചിയുടെ കഥാപാത്രങ്ങളുമെല്ലാം സാന്ദ്രയുടെ കരിയറിലെ മികച്ച വേഷങ്ങളാണ്.
അഭിനയം ഒരിക്കലും തന്റെ പാഷനായിരുന്നില്ലെന്നും ആരുടേയൊക്കെയോ നിര്‍ബന്ധം കാരണം അഭിനയിച്ചുപോയതാണെന്നും പറയുകയാണ് സാന്ദ്ര.
ആമേനിലെ മറിയാമ്മയുടെ വേഷം ലിജോ ജോസിന്റെ നിര്‍ബന്ധം കാരണം അഭിനയിച്ചതാണെന്ന് സാന്ദ്ര പറയുന്നു.
അതുപോലെ സക്കരിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ഒരു കിസ്സിങ് സീന്‍ അഭിനയിക്കാന്‍ താന്‍ കുറച്ചേറെ പാടുപെട്ടെന്നും സാന്ദ്ര പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
‘ സക്കരിയയുടെ ഗര്‍ഭിണികളിലെ അനുരാധ എനിക്ക് ഒട്ടും റിലേറ്റ് ചെയ്യാന്‍ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ചെയ്യാന്‍ താത്പര്യമില്ലെന്നാണ് പറഞ്ഞത്.
കാരണം ആമേനിലെ മറിയാമ്മയില്‍ ഞാനുണ്ട്. എന്റെ ഒരുപാട് ഷേഡുകള്‍ ഉണ്ട്. സാന്ദ്ര തോമസ് എന്താണോ അതൊക്കെ തന്നെയാണ് മറിയാമ്മ. ആ ബഹളവും എന്നാല്‍ സത്യത്തിന്റെ കൂടെയെ നില്‍ക്കുള്ളൂ എന്ന സാധനമൊക്കെ എന്റെ ക്യാരക്ടറുമായി സിമിലറാണ്.
എന്നാല്‍ അനുരാധ അങ്ങനെ ആയിരുന്നില്ല. കെട്ടിപ്പിടിക്കുക, ഉമ്മ കൊടുക്കുക ഇതൊക്കെ ചെയ്യാന്‍ കുറച്ച് പാടാണ്. ആ സിനിമയില്‍ വിഷം കൊടുക്കുന്ന ഒരു സീനുണ്ടല്ലോ. അതിന് ശേഷം കിസ് ചെയ്യണം.
രാത്രി 9 മണിക്ക് ഷൂട്ട് തുടങ്ങി. 10. 30 ആകുമ്പോള്‍ തീരും എന്ന് പ്രതീക്ഷിച്ചാണ് തുടങ്ങുന്നത്. തീരാന്‍ നാലരയൊക്കെയായി കാണും. സ്വന്തം പടമാണെന്ന് ഓര്‍ത്തിട്ടെങ്കിലും ഒരു ഉമ്മ കൊടുക്ക് എന്ന് അവര്‍ പറയാന്‍ തുടങ്ങി.
ഞാന്‍ ജോയ് ചേട്ടന്റെ അടുത്ത് വരെ ചെല്ലും എന്നിട്ട് തിരിച്ചു പോരും. ചിരിച്ചിട്ട് അഭിനയിക്കാന്‍ പറ്റുന്നില്ല. വിഷം കൊടുത്ത ശേഷം ജോയ് ചേട്ടന്‍ ഇങ്ങനെ കിടക്കുകയാണ് അനങ്ങാതെ.
ഞാന്‍ പിന്നെയും ജോയ് സാറിന്റെ അടുത്തെത്തും തിരിച്ചുപോരും. സ്വന്തമായി പ്രൊഡ്യൂസ് ചെയ്യുന്ന പടമാണ്. ബാറ്റ കേറിക്കൊണ്ടിരിക്കുകയാണ് എന്ന് അനീഷൊക്കെ പറയുന്നുണ്ട്.
എന്റെ പേര് നിര്‍ദേശിച്ചത് ദുല്‍ഖര്‍, മമ്മൂക്ക അഭിനന്ദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു: ടിനി ടോം
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു ഉമ്മ കൊടുത്തു. ഇനി ഞാന്‍ പടത്തിലേ അഭിനയിക്കുന്നില്ല, ഞാനില്ല ഈ പണിക്ക് എന്ന്് അതോടെ തീരുമാനിച്ചു,’ സാന്ദ്ര പറയുന്നു.
എന്നാല്‍ മക്കള്‍ക്ക് താന്‍ അഭിനയിക്കുന്നത് ഇഷ്ടമാണെന്നും അമ്മ സിനിമ പ്രൊഡ്യൂസ് ചെയ്യേണ്ട അഭിനയിച്ചോ എന്നാണ് പറയാറെന്നും സാന്ദ്ര അഭിമുഖത്തില്‍ പറയുന്നു.
Content Highlight: Actress Sandra Thomas about her characters and movies