ലൂസിഫര്‍ കഴിഞ്ഞതോടെ എന്റെ റോളും തീരുമെന്നായിരുന്നു വിചാരിച്ചത്; എമ്പുരാനിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നില്ല: സാനിയ

/

ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രത്തെ ഗംഭീരമായി തിരശീലയില്‍ എത്തിച്ച നടിയാണ് സാനിയ അയ്യപ്പന്‍. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് സാനിയ എത്തിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തുകയാണ്. നിലവില്‍ ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്

എമ്പുരാനില്‍ ജാന്‍വിയെന്ന കഥാപാത്രമായി സാനിയ എത്തുന്നുണ്ട്. ലൂസിഫര്‍ കഴിയുന്നതോടെ തന്റെ കഥാപാത്രവും തീരുമെന്നായിരുന്നു വിചാരിച്ചതെന്നും എമ്പുരാനിലേക്ക് വിളിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും സാനിയ പറയുന്നു.

‘ എമ്പുരാനാണ് വരാനിരിക്കുന്നതില്‍ ഏറ്റവും വലിയ സിനിമ. ജാന്‍വിയാകാന്‍ വീണ്ടും വിളിച്ചപ്പോള്‍ സന്തോഷം തോന്നി. ലൂസിഫര്‍ കഴിഞ്ഞതോടെ എന്റെ കഥാപാത്രവും തീരുമെന്നായിരുന്നു വിചാരിച്ചത്.

എ.ആര്‍.എം കോടികള്‍ നേടിയതിനേക്കാള്‍ എനിക്ക് സന്തോഷം തന്നത് അക്കാര്യമാണ്: ജിതിന്‍ലാല്‍

ഐയ്‌സ് എന്നൊരു വെബ് സീരീസും വരാനിരിക്കുന്നുണ്ട്. മനു അശോകനാണ് സംവിധാനം. സൊര്‍ഗവാസലാണ് ഒടുവില്‍ ചെയ്ത തമിഴ് ചിത്രം,’ സാനിയ പറയുന്നു.

ക്വീന്‍ എന്ന സിനിമ ഇറങ്ങിയതോടെയാണ് ഏറെ ശ്രദ്ധ കിട്ടിയതെന്നും പക്ഷേ അപ്പോഴും സിനിമയില്‍ തുടരണമെന്ന് തോന്നിയിരുന്നില്ലെന്നും സാനിയ പറയുന്നു.

ഭരതനാട്യത്തില്‍ തെയ്യം ഒറിജിനലായി കിണറ്റില്‍ വീണതാണ്, പ്ലാന്‍ ചെയ്തത് അങ്ങനെ ആയിരുന്നില്ല: സംവിധായകന്‍

‘ ക്വീനിന്റെ ഷൂട്ടിങ് നേരത്തെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനമാണ് സിനിമയിലെ നായികയെ തീരുമാനിക്കുന്നത്. എന്നെ തിരഞ്ഞെടുക്കുംമുമ്പേ ഒരു ടീസറും ഇറക്കി. അതില്‍ ഒരു പെണ്‍കുട്ടിയുടെ കൈ മാത്രം കാണിച്ചു.

ക്വീന്‍ ഇറങ്ങിയതോടെ ഏറെ ശ്രദ്ധ കിട്ടി. പക്ഷേ അപ്പോഴും സിനിമയില്‍ തുടരണമെന്ന് തോന്നിയിരുന്നില്ല. ലൂസിഫര്‍ ചെയ്തതോടെ ആത്മവിശ്വാസവും ധൈര്യവും കൈവന്നു,’ സാനിയ പറയുന്നു.

Content Highlight: Actress Saniya Iyappan about Empuraan