ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി സീമ മലയാളത്തില്‍ ചെയ്ത ശക്തമായ കഥാപാത്രമാണ് പണിയിലേത്. പണി സിനിമയിലെ സഹ താരങ്ങളെ കുറിച്ചും ലൊക്കേഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സീമ.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സാഗറും ജുനൈസുമൊന്നും ആദ്യം തന്റെ അടുത്തേക്ക് പോലും വരില്ലായിരുന്നെന്നും പരിചയപ്പെട്ട് അടുപ്പമായ ശേഷം പിന്നെ വലിയ കൂട്ടായെന്നും സീമ പറയുന്നു.
‘ എല്ലാവര്‍ക്കും ഒരു അകല്‍ച്ചയായിരുന്നു എന്നോട്. ബിഗ് ബോസില്‍ വന്ന കുട്ടികളല്ലേ. അവര്‍ ഒരു ഡിസ്റ്റന്‍സ് ഇട്ടാണ് നിന്നത്. പരിചയമായിക്കഴിഞ്ഞ ശേഷം സീമേച്ചി ഇത്രയേ ഉള്ളോ എന്നായി അവസാനം.
നല്ല പിള്ളേരാണ്. ഷൂട്ടിന് ശേഷവും എന്നെ വിളിക്കും. നല്ല കുട്ടികളാണ്. എന്റെ മക്കളെപ്പോലെ തന്നെയാണ് അവര്‍. ഞങ്ങള്‍ അങ്ങനെ വലിയ കാര്യമുള്ള കാര്യങ്ങളൊന്നുമല്ല സംസാരിക്കുക.
ചിലപ്പോള്‍ ഞാന്‍ ലൊക്കേഷനില്‍ നിന്ന് പോരുമ്പോള്‍ അവര്‍ എന്നോട് ചോദിക്കും, ചേച്ചീ അവരെ കൂടി വണ്ടിയില്‍ കയറ്റിക്കോട്ടെ എന്ന്. പിന്നെന്താ, കുട്ടികളല്ലേ എന്ന് ഞാനും പറഞ്ഞു.
വരുന്ന വഴിയില്‍ ചായ കിട്ടുമോ എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ പിന്നെന്താ ഇപ്പോള്‍ വാങ്ങിച്ചു തരാം എന്ന് പറഞ്ഞ് ഏതെങ്കിലുമൊരു ചായക്കടയില്‍ നിര്‍ത്തും.
ഈ ചായക്കടയല്‍ നിന്ന് കുടിക്കുമോ എന്നൊക്കെ ചോദിക്കും. ക്യാമറയ്ക്ക് മുന്‍പില്‍ സീമേച്ചി അഭിനയിക്കുമ്പോള്‍ വേറെയാളാണെന്ന് പറയും. നമ്മള്‍ അതിനല്ലേ വന്നിരിക്കുന്നത് ഇത് എന്റെ ശാപ്പടല്ലേ എന്നൊക്കെ അവരോട് ചോദിക്കും,’ സീമ പറയുന്നു.
ക്യാമറയ്ക്ക് മുന്‍പില്‍ മാത്രം അഭിനയിക്കുന്ന ആളാണ് താനെന്നും ഒരു കഥാപാത്രത്തിന് വേണ്ടിയും നേരത്തെയുള്ള പ്രിപ്പറേഷന്‍സ് ഒന്നും ഇല്ലെന്നും സീമ പറയുന്നു. ഡയറക്ടേഴ്‌സ് ആണ് എന്റെ സ്‌ക്രിപ്റ്റ്. ഡയറക്ടേഴ്‌സിന്റെ ഉള്ളില്‍ ഉള്ള രീതിയില്‍ അവര്‍ പറയുന്നത് ചെയ്യാന്‍ അതുപോലെ ചെയ്യുകയെന്നതാ് രീതി,’ സീമ പറയുന്നു.
Content Highlight: Actress Seema about Pani Movie and Sagar and Junais