ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജയ് മഹേന്ദ്രന്‍ എന്ന വെബ്‌സീരീസിലൂടെ ഒരു മികച്ച കഥാപാത്രവുമായി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ് നടി സുഹാസിനി. തഹസില്‍ദാര്‍ ശോഭന എന്ന കഥാപാത്രമായാണ് സീരീസില്‍ സുഹാസിനി എത്തിയത്.
ജയ് മഹേന്ദ്രനില്‍ അഭിനയിച്ചപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുഹാസിനി. ഒപ്പം എന്തുകൊണ്ടാണ് ഇപ്പോഴും തന്നെ തേടി ചില കഥാപാത്രങ്ങള്‍ എത്തുന്നത് എന്നും സുഹാസിനി പറയുന്നുണ്ട്.
തമിഴിലും തെലുങ്കിലും പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ എന്ത് ചെയ്താലും അവര്‍ക്ക് ഓക്കെ ആണെന്നും എന്നാല്‍ ജയ് മഹേന്ദ്രനില്‍ അഭിനയിക്കുമ്പോള്‍ അങ്ങനെ ആയിരുന്നില്ലെന്നും സുഹാസിനി പറയുന്നു.
‘ഞാന്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനിയിക്കുമ്പോള്‍ അണിയറക്കാരൊക്കെ പുതിയ ആളുകളാണ്. അവര്‍ക്ക് ഞാന്‍ എന്ത് ചെയ്താലും ‘ഓകെ മേഡം, വെരിഗുഡ് മേഡം’ എന്നേ തോന്നുകയുള്ളൂ.
‘ഒന്നു കൂടി എടുക്കണോ?’ എന്നു ചോദിച്ചാല്‍ ‘വേണ്ട, ഇതു മതി’ എന്നേ പറയൂ. പക്ഷേ ഈ വെബ് സീരിസിന്റെ സംവിധായകന്‍ ശ്രീകാന്ത് അങ്ങനെയല്ല.
ഞാന്‍ എന്തു ചെയ്താലും ‘അങ്ങനെയല്ല മേഡം നമുക്ക് ഒന്നുകൂടി എടുക്കാം’ എന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു പഠനം കൂടിയായിരുന്നു എനിക്ക്.
പിന്നെ എന്റെ അഭിനയപാടവം കൊണ്ടുന്നുമല്ല പുതിയ അഭിനയ സാധ്യതകള്‍ കിട്ടുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. എന്നെപ്പോലുള്ള ആളുകളെ ക്ഷണിക്കുമ്പോള്‍ അവര്‍ക്കും മെച്ചമുണ്ട്.
‘പെണ്ണുങ്ങള്‍ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല, ബഹുമാനിക്കാന്‍ പഠിക്കൂ’
വളരെ സമയമെടുത്ത് കഥാപാത്രത്തെ മനസിലാക്കിക്കേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ എന്നെപ്പോലെയുള്ളവര്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിലേക്ക് കടന്നുവരുമല്ലോ. അങ്ങനെ സുഹാസിനിയെ വച്ചാല്‍ ഒരു ഇരുപതു ശതമാനം ‘ക്യാരക്ടര്‍ ഡെഫിനിഷന്‍’ എളുപ്പമാകും. അത് ഞാന്‍ മനസിലാക്കുന്നുണ്ട്,’ സുഹാസിനി പറയുന്നു.
എനിക്ക് സിനിമയോടും അഭിനയത്തോടും പാഷന്‍ ഇപ്പോഴും ഉണ്ടോ ഇല്ലയോ എന്ന് ‘ജയ് മഹേന്ദ്രന്‍’ എന്ന വെബ് സീരീസ് കണ്ടിട്ട് പ്രേക്ഷകരാണ് പറയേണ്ടത്.
ഈ സീരീസില്‍ തഹസില്‍ദാര്‍ ശോഭന എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഷൂട്ടിങ് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ്.
ഇങ്ങനെ ഒരു പ്രിവിലേജ് വേറെ ഒരു ജോലിയിലും കിട്ടില്ല. ആ ടേബിളില്‍ ഇരുന്ന് ഫയല്‍ നോക്കുമ്പോള്‍ ഞാന്‍ സുഹാസിനി ആണെന്നോ ചാരുഹാസന്റെ മകളാണെന്നോ മണിരത്‌നത്തിന്റെ ഭാര്യ ആണെന്നോ നന്ദന്റെ അമ്മയാണെന്നോ ഒന്നും ഓര്‍ക്കാറില്ല.
ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍
ആ സീറ്റിലിരിക്കുമ്പോള്‍ ഞാന്‍ ശോഭനയാണ്. അത്തരം ചിന്തയില്‍ നിന്നാണ് പാഷന്‍ വരുന്നത്.
അഭിനയിക്കുമ്പോള്‍ നമ്മള്‍ ഇത്ര കാലമായി നടി ആണോ എന്നതോ, താരമായിരുന്നു എന്നതോ ഫലത്തില്‍ ഇല്ല. താരമായതു കൊണ്ട് വ്യത്യസ്തമായി ഭക്ഷണം കഴിക്കാന്‍ പറ്റില്ലല്ലോ.
സാധാരണക്കാരുടേതു പോലെ തന്നെയല്ലേ താരങ്ങള്‍ക്കും വിശപ്പും ദാഹവും. അതുപോലെ തന്നെയാണ് അഭിനയവും. അതൊരു ജോലിയാണ്,’ സുഹാസിനി പറയുന്നു.
Content Highlight: Actress Suhasini about the Difference between malayalam tamil telungu industry