അക്കാരണം കൊണ്ട് പ്രായക്കൂടുതലുള്ള കഥാപാത്രങ്ങള്‍ ഇനി ആലോചിച്ചേ തെരഞ്ഞെടുക്കൂ: സുരഭി

/

തന്റെ പ്രായത്തിലുള്ളതോ അതിനെക്കാള്‍ അഞ്ചോ പത്തോ വയസ്സ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്ന് നടി സുരഭി ലക്ഷ്മി.

അതിലും കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ആലോചിച്ചേ തീരുമാനമെടുക്കുള്ളൂവെന്നും അത്തരം റോളുകളില്‍ കുടുങ്ങാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് അതെന്നും സുരഭി പറഞ്ഞു.

ഉയര്‍ന്ന പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മടി തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു സുരഭിയുടെ മറുപടി.

‘മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വര്‍ഷം മുന്‍പാണ്. റിലീസായത് അടുത്തിടെ ആയിരുന്നു എന്നുമാത്രം. എ.ആര്‍.എമ്മില്‍ മാണിക്യത്തിന്റെ വാര്‍ധക്യവും ചെയ്തു. മാണിക്യത്തിന്റെ വാര്‍ധക്യകാലം ഒഴിവാക്കാന്‍ വയ്യാത്ത ആവശ്യമായിരുന്നു.

പൃഥ്വിരാജിനെ ആക്രമിച്ചവരെ മഷിയിട്ട് നോക്കിയാല്‍ പോലും ഇന്ന് കാണില്ല: ഉണ്ണി മുകുന്ദന്‍

പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണ്. പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ചെയ്യുന്ന മേക്കപ്പ് ‘എസി’ ഇല്ലാത്ത സാഹചര്യത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ പ്രയാസമാണ്.

എ.ആര്‍.എമ്മിലെ വാര്‍ധക്യ സീന്‍ ഔട്ട് ഡോറായിരുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണത് ചിത്രീകരിച്ചത്. പുറത്ത ചൂടില്‍ മേക്കപ് വരണ്ട് ഇളകി വരുമായിരുന്നു.

മകളായി അഭിനയിക്കുന്നത് എന്നെക്കാള്‍ പ്രായമുള്ള രോഹിണി ചേച്ചിയാണല്ലോ. ഒന്നിച്ചുള്ള സീനില്‍ പ്രായ വ്യത്യാസം അറിയാതിരിക്കാന്‍ ലോങ് ഷോട്ടിലാണ് ചിത്രീകരിച്ചത്.

അതുപോലെ എം.ടി സാറിന്റെ കഥ, സ്‌ക്രിപ്റ്റ്, പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനം, ലാല്‍ സാറാണ് നായകന്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടാണ് മനോരഥങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബീപാത്തു എന്ന കഥാപാത്രം എനിക്ക് തൃപ്തികരമായില്ല. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തോന്നിയത്.

എന്തുപറ്റി, കഴിഞ്ഞോ? മേക്കപ്പ് അഴിക്കുമ്പോള്‍ ജഗതിച്ചേട്ടന്‍ ചോദിച്ചു; ഇല്ല, സംവിധായകന്‍ എന്നെ മാറ്റി എന്ന് പറഞ്ഞു: സഞ്ജു ശിവറാം

എന്റെ പ്രായത്തിലുള്ളതോ അതിനെക്കാള്‍ അഞ്ചോ പത്തോ വയസ്സ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം.

അതിലും കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. അത്തരം റോളുകളില്‍ കുടുങ്ങാന്‍ താത്പര്യമില്ല. മനോരഥങ്ങളുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ എല്ലാവരോടും തമാശയ്ക്ക് പറഞ്ഞു. ‘ഇത്തവണ എന്നെ അമ്മയാക്കിയത് ഓകെ… ഇനി ആവര്‍ത്തിക്കരുത് കേട്ടോ എന്ന് (ചിരി)’, സുരഭി പറയുന്നു.

Content Highlight: Actress Surabhi Lakshmi about aged Roles