കോഴിക്കോടന്‍ ഭാഷ കൊണ്ട് പിടിച്ചു നില്‍ക്കുന്ന നടിയാണെന്നും എനിക്ക് അവാര്‍ഡ് തരരുതെന്നും അദ്ദേഹം വാദിച്ചു: സുരഭി

/

കോഴിക്കോടന്‍ ഭാഷ കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നതെന്ന വിമര്‍ശനം താന്‍ നിരവധി തവണ കേട്ടിട്ടുണ്ടെന്നും അങ്ങനെ പറഞ്ഞ ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് വാങ്ങാന്‍ തനിക്ക് സാധിച്ചെന്നും നടി സുരഭി ലക്ഷ്മി.

‘സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നടക്കുമ്പോള്‍ ഒരു ജഡ്ജ് ഇവര്‍ കോഴിക്കോടന്‍ ഭാഷ വച്ചു പിടിച്ചു നില്‍ക്കുന്ന നടിയാണ് അവര്‍ക്ക് അവാര്‍ഡ് കൊടുക്കരുത് എന്നു വാദിച്ചു.

പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായം മാറി. അദ്ദേഹത്തിന്റെ സിനിമയില്‍ എന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന നായികയാക്കി.

അപ്പൊഴും ധൈര്യം പോരാഞ്ഞ് എന്നോട് പറഞ്ഞു ‘കോഴിക്കോടന്‍ ഭാഷ നമുക്കീ സിനിമയില്‍ വേണ്ടാട്ടോ…’ ‘ഇല്ല സര്‍… ഒരിക്കലും ചെയ്യില്ല എന്നു ഞാന്‍ ഉറപ്പു കൊടുത്തു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയായിരുന്നു അത്,’ സുരഭി പറയുന്നു.

അവാര്‍ഡ് കിട്ടിയ ശേഷം സംവിധായകന്‍ അനില്‍ തോമസ് തന്നെ പറഞ്ഞാണ് താന്‍ ഈ കഥയറിയുന്നതെന്നും സുരഭി പറഞ്ഞു.

കാഴ്ചയിലെ ക്ലൈമാക്‌സില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു; മമ്മൂക്ക ചില സജഷന്‍സ് പറഞ്ഞു: ബ്ലെസി

‘സുരഭീ നിന്നോട് ഞാനിങ്ങനെയൊരു കാര്യം ചെയ്തിട്ടുണ്ട്. ആ നീ എന്റെ സിനിമയില്‍ തിരുവനന്തപുരം ഭാഷ സംസാരിച്ച് അവാര്‍ഡ് നേടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നദ്ദേഹം പറഞ്ഞു.

ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ജനങ്ങള്‍ എന്നെ തിരിച്ചറിഞ്ഞത് എം 80 മൂസ എന്ന സൂപ്പര്‍ ഹിറ്റ് സീരീസില്‍ അഭിനയിച്ചത് കൊണ്ടാണ്.

ഇത്തവണത്തെ നാഷനല്‍ അവാര്‍ഡ് നമ്മുടെ പാത്തുവിനാ കിട്ടിയത് എന്നാണ് എല്ലാവരും പറഞ്ഞത്. എം80 മൂസയ്ക്കാണോ അവാര്‍ഡ് കിട്ടിയത് എന്നു ചോദിച്ചവര്‍ വരെയുണ്ട്.

350 എപ്പിസോഡുള്ള ആ സീരീസിലെ പാത്തു എന്ന കഥാപാത്രം ഉപയോഗിക്കുന്നത് എന്റെ കാലത്ത് നിന്ന് അറുപത് വര്‍ഷം പിന്നോട്ടുള്ള കോഴിക്കോടന്‍ ഭാഷയാണ്.

ഇനിയൊരു മാറ്റം വരും, എനിക്ക് വിശ്വാസമുണ്ട്: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് വലിയ ആശ്വാസം : ഹണി റോസ്

ആ വേഷത്തിനായി ഞാനത് പഠിച്ചെടുക്കുകയായിരുന്നു. എനിക്കേറ്റവും പ്രിയമാണ് പാത്തു എന്ന കഥാപാത്രത്തോട്. പക്ഷേ, പിന്നീട് വരുന്നതെല്ലാം കോഴിക്കോടന്‍ ഭാഷയുപയോഗിക്കുന്ന കഥാപാത്രങ്ങളായി.

എനിക്ക് കോഴിക്കോടന്‍ സംസാരരീതിയേ പറ്റു എന്ന ധാരണ വരെയുണ്ടായി. അതൊന്ന് മാറണം എന്നെനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എആര്‍എം വന്ന ശേഷം ആളുകള്‍ എന്നെ മാണിക്യം എന്നു വിളിച്ചു തുടങ്ങി. ഏറെ സന്തോഷം തരുന്നുണ്ട് അത്. ചുരുക്കി പറഞ്ഞാല്‍ സ്ലാങ്ങി നൊന്നും എന്നെ തളര്‍ത്താന്‍ പറ്റൂല്ല മക്കളേ…

പക്ഷേ, അഭിമുഖങ്ങളിലും സാധാരണ സംസാരിക്കുമ്പോഴും ഞാന്‍ കോഴിക്കോടന്‍ ഭാഷയേ ഉപയോഗിക്കൂ. എന്റെ നാടും വീടും മറന്ന് വേറൊരു മനുഷ്യനായി ജീവിക്കാന്‍ എനിക്ക് കഴിയില്ല,’ സുരഭി പറഞ്ഞു.

Content Highlight: Actress Surabhi Lekshmi about Kozhikoden Slang