ആദ്യമായി തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി സ്വാസിക. മുഖക്കുരുവുള്ള നായികയെ അഭിനയിപ്പിക്കില്ലെന്ന് വരെ ചിലര്‍ പറഞ്ഞു.
പ്രതീക്ഷിച്ചപോലെ സിനിമകള്‍ തേടിയെത്താതായതോടെ സ്വാസിക അവിടെ നിന്നും മടങ്ങി അതേ തമിഴ് സിനിമയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് താരം. തമിഴരസന്‍ പച്ചമുത്ത് സംവിധാനം ചെയ്ത ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ യശോദ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുകയാണ് സ്വാസിക.
തന്റെ ഈ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് അമ്മയാണെന്നും ഏറ്റവും ആദ്യം തമിഴില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കൂടെ ഉണ്ടായിരുന്നത് അമ്മയാണെന്നും സ്വാസിക പറയുന്നു.
മോഹൻലാലിന് ശേഷം ആ കഥാപാത്രം ചെയ്യാൻ പൃഥ്വിരാജിന് മാത്രമേ സാധിക്കുള്ളൂ: ധ്യാൻ ശ്രീനിവാസൻ
കുറെ സ്വപ്നങ്ങളുമായാണ് അന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയതെന്നും പക്ഷേ, ഒന്നും നടന്നില്ലെന്നും താരം പറയുന്നു.
അന്നെനിക്ക് 16 വയസ്സാണ്. ഒരു വര്‍ഷം അവിടെ നിന്നിട്ടും കാര്യമായി ഒന്നും സംഭവിക്കാതെ വന്നപ്പോള്‍ വലിയ നിരാശയോടെയാണ് പെട്ടിയും കിടക്കയും എടുത്ത് അവിടെ നിന്ന് മടങ്ങിയത്.
വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയ്ക്കു വേണ്ടിയാണ് ചെന്നൈയില്‍ പോകുന്നത്. ഞാനും അമ്മയും കൂടിയാണ് ഷൂട്ടിനു പോയത്. അമ്മയ്ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. രണ്ടാമതു പോകുമ്പോഴും ആദ്യത്തെ പോലെ ആകുമോ എന്നുള്ള ആശങ്ക.
ഷൂട്ട് കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞാണ് സിനിമ ഇറങ്ങിയത്. റിലീസ് വൈകിയപ്പോഴും അമ്മ ടെന്‍ഷനടിച്ചു. ഇപ്പോള്‍ ആ സിനിമയിലൂടെ വലിയ സ്വീകാര്യത കിട്ടുമ്പോള്‍ അമ്മ ഹാപ്പിയാണ്. ഞാനും.
30 ടേക്കാണ് പോയത്, അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചുപോയി: നിഖില വിമല്‍
അഭിനയം ഒരിക്കലും താന്‍ വിട്ടുകളയില്ലെന്നും എന്തൊക്കെ വന്നാലും ഇവിടെ പിടിച്ചു നിന്നേ പറ്റൂവെന്നു സ്വാസിക പറയുന്നു. അത്രയും ആഗ്രഹമാണ് അഭിനയത്തോട്. എനിക്കു കഴിവുണ്ടെന്ന് തെളിയിക്കേണ്ടത് എന്റെ ആഗ്രഹമാണ്.
അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഞാന്‍ തയ്യാറാണ്. കഴിഞ്ഞ വര്‍ഷം ചതുരം എന്ന സിനിമ മലയാളത്തില്‍ എനിക്കു കിട്ടി. അതിലൂടെ നിരൂപകശ്രദ്ധ നേടാന്‍ കഴിഞ്ഞു.
കരിയറിന്റെ തുടക്കത്തിലും ഞാന്‍ തമിഴ് സിനിമ ചെയ്തിരുന്നു. അതൊന്നും ഇതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ലബര്‍ പന്ത് റിലീസ് ആയി രണ്ടാം ദിവസം മുതല്‍ വലിയ സ്വീകാര്യതയാണ് കിട്ടികൊണ്ടിരിക്കുന്നത്, സ്വാസിക പറഞ്ഞു.
Content Highlight: Actress Swasika about Tamil Movie and share a bad experiance