മഞ്ഞുമ്മല്‍ ബോയ്‌സില്‍ നായികമാരുടെ ആവശ്യമില്ല, ഉള്ളൊഴുക്ക് പോലുള്ള സിനിമകളും ഇവിടെ സംഭവിക്കുന്നില്ലേ: ഉണ്ണിമായ

/

മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ വലിയ ഹിറ്റുകളാകുകയും മലയാള ഇന്‍ഡസ്ട്രിയുടെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ഒരു ഘട്ടത്തിലായിരുന്നു മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളും വരുന്നത്.

മലയാളത്തില്‍ നായികമാര്‍ ഇല്ലാതാവുകയാണോ എന്ന ചോദ്യം ഉയര്‍ന്നു. നായകന്‍മാരെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രധാന്യമുള്ള വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നു.

മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാകുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അഭിനേത്രിയും സഹസംവിധായികയുമായ ഉണ്ണിമായ.

‘എനിക്ക് സ്‌ക്രിപ്റ്റ് അയച്ചു തരണം, ക്യാരക്ടര്‍ ഡീറ്റെയില്‍ വേണം’: ഷൂട്ടിന്റെ ഡേറ്റായിട്ടും പുള്ളി വരുന്നില്ല: വിനീത് കുമാര്‍

നായിക പ്രാധാന്യമുള്ള സിനിമകള്‍ ഇപ്പോള്‍ വരുന്നില്ലെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ലെന്നും ഓരോ പ്രൊജക്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അത് സംഭവിക്കുകയെന്നുമായിരുന്നു ഉണ്ണിമായ പറഞ്ഞത്.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ നായികയില്ലാത്തതുകൊണ്ട് മലയാള സിനിമയില്‍ നായികയില്ലാതാകുന്നില്ലെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് അത്തരത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആവശ്യമുള്ള സിനിമയല്ലെന്നും ഉണ്ണിമായ പറഞ്ഞു.

‘പ്രൊജക്ട് ബേസ്ഡ് ആണ് ഇതിന്റെ പരിപാടി. ഒരു പ്രൊജക്ടിന് നായികമാരെ ആവശ്യമാണെങ്കില്‍ നായികമാരുണ്ട്. പല നായികമാരെ ആവശ്യമുണ്ടെങ്കില്‍ അതുണ്ടാകും.

നായകന്‍മാരെ ആവശ്യമുണ്ടെങ്കില്‍ അതുണ്ടാകും. അത് പ്രൊജക്ടിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. മഞ്ഞുമ്മല്‍ ബോയ്‌സില്‍ നായികയില്ല എന്നതുകൊണ്ട് മലയാള സിനിമയില്‍ നായികയില്ലാതാകുന്നില്ല. മഞ്ഞുമ്മല്‍ ബോയ്‌സില്‍ അതിന്റെ ആവശ്യമില്ല.

സിനിമയിലൂടെ ഏതെങ്കിലും അജണ്ട സെറ്റ് ചെയ്യാന്‍ മാത്രമുള്ള ബുദ്ധിയൊന്നും എനിക്കില്ല; ഇനി പ്രതികരണം പക്വതയോടെ: ഉണ്ണി മുകുന്ദന്‍

ഈ വര്‍ഷം തന്നെ നമുക്ക് ഉള്ളൊഴുക്ക് പോലുള്ള സിനിമകള്‍ ഉണ്ടായി. സ്ത്രീകള്‍ മാത്രമുളള ചിത്രമാണ് അത്. അതില്‍ നായകന്‍ എവിടെ? അതുകൊണ്ട് അങ്ങനെ പറയാന്‍ കഴിയില്ല.

പ്രൊജക്ട് എന്ത് ഡിമാന്റ് ചെയ്യുന്നുവെന്നതിനെ അനുസരിച്ചാണ് പോകുന്നത്. എന്നിരുന്നാലും നായകന്‍മാരാണ് കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. അത് സൊസൈറ്റിയുടെ ആവശ്യം കൂടിയാണെന്നാണ് തോന്നുന്നത്. കാരണം സൊസൈറ്റിയാണല്ലോ അത് സെലിബ്രേറ്റ് ചെയ്യുന്നത്,’ ഉണ്ണിമായ പറഞ്ഞു.

ഈയൊരു സിനിമ കൊണ്ട് മാത്രം അത് നടക്കില്ലെന്നും ഇതുപോലുള്ള ഒരുപാട് സിനിമകള്‍ വന്നാല്‍ ചിലപ്പോള്‍ അങ്ങനെയൊരു മാറ്റം സംഭവിച്ചേക്കുമെന്നുമായിരുന്നു ചോദ്യത്തോടുള്ള സുരഭിയുടെ മറുപടി.

റൈഫിള്‍ ക്ലബ്ബില്‍ സ്ത്രീകള്‍ക്കെല്ലാവര്‍ക്കും ഈക്വല്‍ സ്‌പേസുണ്ട്. ഞങ്ങള്‍ ഞങ്ങളെ കൊണ്ട് കഴിയാവുന്ന പോലെ പൊളിച്ചിട്ടുണ്ട്,’ സുരഭി പറഞ്ഞു.

Content Highlight: Actress Unnimaya About Women Centric Movies In Malayalam and Manjummel Boys

Exit mobile version