ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് താനെന്ന് പറയുകയാണ് നടി ഉര്‍വശി. വളര്‍ന്ന രീതി അങ്ങനെ ആയതുകൊണ്ടാണ് അതെന്നും ഉര്‍വശി പറയുന്നു.
താന്‍ വളര്‍ന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കിയെന്നും അവര്‍ തന്നെപ്പോലെ ആവേണ്ടെന്ന് ഉറപ്പിച്ചിരുന്നെന്നും ഉര്‍വശി പറഞ്ഞു.
ഇന്നത്തെ കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കേണ്ടവരാണെന്നും അനുവാദം ചോദിക്കാതെ തന്റെ മകളുടെ മുറിയില്‍ പോലും താന്‍ കടക്കാറില്ലെന്നും ഉര്‍വശി പറയുന്നു.
‘ ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്ര ചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്‍പ്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെ ആയതുകൊണ്ടാണ്. ഞങ്ങളുടേത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്.
സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ നീളം കുറയുന്നത്?; ആളുകള്‍ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ്: സാനിയ
ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടേത്. വാതില്‍ അടച്ചു കിടക്കാന്‍ അമ്മ സമ്മതിക്കില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. അനുവാദം ചോദിക്കാതെ ഞാന്‍ എന്റെ മകളുടെ മുറിയില്‍ കടക്കാറില്ല.
അവള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കും. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബെംഗളൂരുവില്‍ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും.
പിന്നെപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കി. ഞാന്‍ വളര്‍ന്ന രീതി വെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവേണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ,’ ഉര്‍വശി പറയുന്നു.
മകള്‍ സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് അവള്‍ പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് താന്‍ ആഗ്രഹിച്ചത് എന്നായിരുന്നു ഉര്‍വശിയുടെ മറുപടി.
എന്റെ ആ സിനിമ ഒരിക്കലും കാണില്ലെന്ന് അമ്മ പറഞ്ഞു: ഐശ്വര്യലക്ഷ്മി
‘ അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തു.
നടിയുടെ മകള്‍ എന്ന ലേബലില്‍ അല്ല അവള്‍ വളര്‍ന്നത്. എന്നാല്‍ ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് എന്തിനാണ് സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്നത് എന്ന് ചോദിച്ചു തുടങ്ങി.
അങ്ങനെയാണ് അവള്‍ സിനിമയെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോള്‍ അവള്‍ സീരിയസായി സിനിമയെ കാണുന്നു. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും,’ ഉര്‍വശി പറയുന്നു.
Content Highlight: Actress Urvashi about Her Daughter