ആ ഗോസിപ്പില്‍ കാര്യമുണ്ടായിരുന്നു: ഉര്‍വശി

അന്നും ഇന്നും മലയാള പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ് ഉര്‍വശി. തലമുറ വ്യത്യാസമില്ലാതെ ഉര്‍വശിയെ ആളുകള്‍ സ്‌നേഹിക്കുന്നത് അവര്‍ ചെയ്തുവെച്ച നൂറ് കണക്കിന് കഥാപാത്രങ്ങളുടെ ആഴം കൊണ്ട് തന്നെയാണ്.

മലയാളത്തിലും തമിഴിലുമൊക്കെ സജീവമാണ് ഇന്നും ഉര്‍വശി. വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ തനിക്ക് അന്ന് സിനിമയോട് യാതൊരു രീതിയിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്ന് ഉര്‍വശി പറയുന്നു.

എന്റെ സിനിമയ്ക്ക് വേണ്ടി ചില നടന്മാരെ സമീപച്ചിരുന്നു; ഒരാള്‍ പോലും അനുകൂല മറുപടി തന്നില്ല: ജോജു

മാത്രമല്ല എങ്ങനെയൊക്കെ ഒരു സെറ്റില്‍ അലമ്പ് കാണിക്കാമോ ആ രീതിയിലൊക്കെ താന്‍ പെരുമാറിയിരുന്നെന്നും ഉര്‍വശി പറയുന്നു.

‘ആദ്യ സിനിമയുടെ ഷൂട്ടിനിടയില്‍ ഒരു സിനിമാവാരികയില്‍ നാലുവരി ഗോസിപ് എഴുതി വന്നു. ‘എ.വി.എംന്റെ ബാനറില്‍ ഒരു സ്‌കൂള്‍ കുട്ടി അഭിനയിക്കാന്‍ വരുന്നിട്ടുണ്ട്. പക്ഷേ ഒരു വകയും പറഞ്ഞാല്‍ അനുസരിക്കില്ല.

ഡയറക്ടര്‍ ഒന്നു ദേഷ്യപ്പെട്ടാല്‍ അന്ന് വീട്ടില്‍ പോകും എന്നു പറഞ്ഞ് പേടിപ്പിക്കും’ എന്നായിരുന്നു അത്. പക്ഷേ അത് ഗോസിപ്പല്ലായിരുന്നു. എനിക്ക് അന്ന് പതിമൂന്നു വയസാണ്.

ആരേയും അനുസരണമില്ല. ഇങ്ങോട്ടു വരാന്‍ പറഞ്ഞാല്‍ അങ്ങോട്ടു പോകും. എന്റെ അമ്മ ആ ഗോസിപ് വായിച്ചിട്ടു പറഞ്ഞു, ”രക്ഷപ്പെട്ടു. നല്ല ഇമേജാണല്ലോ ആദ്യമേ കിട്ടിയത്. ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ കൂടെ പോകുമെന്നല്ലല്ലോ എഴുതിയത്”.

ആരെങ്കിലും ഇത്തിരി ശബ്ദം കൂട്ടി നിര്‍ദ്ദേശങ്ങള്‍ തന്നാല്‍ അപ്പോള്‍ എനിക്ക് വീട്ടില്‍ പോകണമെന്ന് പറയും. ഞാന്‍ ഈ സിനിമ അഭിനയിക്കില്ല എന്നു പറയും. അതുകൊണ്ട് ഇതിനെക്കൊണ്ട് വലിയ ഉപദ്രവമായെന്നൊക്കെ ഡയറക്ടര്‍ ഞാന്‍ കേള്‍ക്കാതെ വഴക്കു പറഞ്ഞിട്ടുണ്ടാകും,’ ഉര്‍വശി പറയുന്നു.

ആ പ്രായത്തില്‍ തനിക്ക് കിട്ടിയ വാത്സല്യം മറ്റൊരു നടിക്കും കിട്ടിയിട്ടുണ്ടാവില്ലെന്നും ബേബി ശാലിനിയെ ഒക്കെ കൊണ്ടു നടന്നിട്ടുള്ളതു പോലെയാണ് തന്നെയും ഓരോ സെറ്റിലും പരിഗണിച്ചിരുന്നതെന്നും ഉര്‍വശി പറയുന്നു.

‘എന്റെ അച്ഛനെയും അമ്മയെയും ഇവിടെ എല്ലാവര്‍ക്കും അറിയാം. ചേച്ചിമാരെയും അനിയന്‍മാരെയും അറിയാം. ആ ഒരു വാത്സല്യം ഉള്ളതു കൊണ്ട് എന്നെ ക്ഷമിച്ച് സഹിച്ച് വിട്ടു. ഇപ്പോള്‍ ഉള്ളവരൊക്കെ ബഹുമാനത്തില്‍ ചേച്ചി എന്നൊക്കെ വിളിക്കും.

വേട്ടയ്യനിലും കൈപൊള്ളി; രജിനിക്ക് മുന്‍പില്‍ പുതിയ നിബന്ധനയുമായി ലൈക

അപ്പോള്‍ എനിക്കു തോന്നും ‘ങാ, വരട്ടേ, ഇത്രയും കാലം പൊടിമോള്‍ എന്നു വിളിച്ച് ഊതി തള്ളിയിരിക്കുവായിരുന്നല്ലോ. ഇനി കുറച്ചു ബഹുമാനമൊക്കെ കിട്ടട്ടേ” എന്ന്.

ആ വാത്സല്യം കൊണ്ടുതന്നെയായിരിക്കാം, ഒരിടത്തും ഗൗരവമായി ഒന്നും പറയാന്‍ പറ്റില്ലായിരുന്നു. ”എന്താ മോളെ ശബ്ദമൊക്കെ കനപ്പിച്ച് പറയുന്നത്” എന്ന് തിരിച്ചു പറയുമായിരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Actress Urvashi about The Gossip