ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടി വിജി വെങ്കിടേഷ്.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലായിരുന്നെങ്കിലും ആദ്യത്തെ ദിവസം തനിക്ക് നല്ല ടെന്‍ഷനായിരുന്നെന്ന് വിജി പറയുന്നു.
‘മമ്മൂട്ടി ഷൂട്ടിങ് സമയത്ത് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. സെറ്റിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മുതല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ വരെ എല്ലാവരെയും അദ്ദേഹത്തിനു വ്യക്തമായി അറിയാം.
ഒരു സീനെടുക്കുമ്പോള്‍ അദ്ദേഹത്തിന്റേതായ നിര്‍ദ്ദേശങ്ങളും പറയും. ഞാന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത് അറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് അമ്മയ്ക്കാണ്.
കടുത്ത മമ്മൂട്ടി ആരാധികയാണ് അമ്മ. 97 വയസ്സുണ്ട് അമ്മയ്ക്ക്. ഞാന്‍ അമ്മയുടെ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അപ്പോള്‍ തന്നെ ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സെല്‍ഫിയെടുത്ത് അമ്മയ്ക്കു അയച്ചു കൊടുക്കാന്‍ പറഞ്ഞു.
സെറ്റില്‍ അദ്ദേഹം കൂടുതലും എന്റെ ജോലി സംബന്ധമായ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്. ഞാനും മമ്മൂട്ടിയും ഏകദേശം ഒരേ പ്രായക്കാരാണ്. അദ്ദേഹം 1951 സെപ്റ്റംബറും ഞാന്‍ 1952 ജൂലൈയുമാണ്.
വരത്തനിലേക്ക് അമലേട്ടന്‍ വിളിച്ചപ്പോള്‍ എന്റെ മനസില്‍ ആ ചോദ്യമായിരുന്നു: ഷറഫുദ്ദീന്‍
ഞങ്ങള്‍ രണ്ടാള്‍ക്കാരും ഞങ്ങളുടെ പ്രായം മറച്ചുവയ്ക്കുന്നവരല്ല അതേസമയം വളരെ യൂത്ത്ഫുളായി ജീവിതത്തെ കാണുന്നവരുമാണ്. അങ്ങനെയൊരു പോസിറ്റീവ് വൈബും ഞങ്ങള്‍ക്കിടയിലുണ്ട്.
അതുപോലെ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വളരെ ഫ്രണ്ട്ലിയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് നിങ്ങള്‍ ഒന്നുകൊണ്ടും ടെന്‍ഷടിക്കേണ്ടാ, ആവശ്യമുള്ളത് അഭിനയിപ്പിച്ചെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അത് താന്‍ ചെയ്തുകൊള്ളാം എന്നുമാണ്,’ വിജി പറയുന്നു.
Content Highlight: Actress Viji Venkitesh about Mammootty