മിന്നുംതാരങ്ങളുടെ ഉള്ളിലിരുപ്പ് നമുക്ക് അറിയില്ലല്ലോ; കുറേ മുഖംമൂടികള്‍ അഴിഞ്ഞുവീണില്ലേ: വിന്‍സി അലോഷ്യസ്

/

പ്രേക്ഷകര്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പല താരങ്ങളും യഥാര്‍ത്ഥ ജീവിതത്തില്‍ നന്മ നിറഞ്ഞവരായിരിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ്.

മിന്നുന്ന താരങ്ങളായി താരങ്ങളായി കാണുന്ന പലരേയും ഉള്ളിലിരിപ്പ് എന്താണെന്ന് നമുക്ക് അറിയാന്‍ കഴിയില്ലെന്നും വിന്‍സി പറഞ്ഞു.

സ്‌ക്രീനില്‍ കണ്ട് നമ്മള്‍ അവരെ ആരാധിക്കുമെന്നും പക്ഷേ അവരുടെ മനസ്സില്‍ എന്താണെന്നോ അവരുടെ ചിന്താഗതി എന്താണെന്നോ നമുക്ക് അറിയാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലൂടെ അത്തരത്തിലുള്ള പല താരങ്ങളുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീണത് നമ്മള്‍ കണ്ടതാണല്ലോയെന്നും വിന്‍സി ചോദിച്ചു.

കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല: ഹണി റോസ്

‘നിങ്ങള്‍ കാണുന്ന താരങ്ങള്‍, എല്ലാ താരങ്ങളും എന്ന് ഞാന്‍ പറയില്ല. പക്ഷേ എല്ലാ മിന്നുന്ന താരങ്ങളും നമ്മളൊരു ഇന്‍സ്പിരേഷനായി കൊണ്ട് നടക്കാന്‍ പാകത്തിലുള്ള താരങ്ങളാകണമെന്നില്ല.

നിങ്ങള്‍ക്ക് ആര്‍ക്കും ഇവരുടെ വ്യക്തിജീവിതത്തെപ്പറ്റി അറിയില്ല. സ്‌ക്രീനില്‍ കണ്ട് നമ്മള്‍ അവരെ ഒരുപാട് ആരാധിക്കും. പക്ഷേ അവരുടെ മനസ്സില്‍ എന്താണ് ചിന്താഗതി എന്താണ് എന്നൊന്നും അറിയില്ല.

അങ്ങനെ കുറെ മുഖംമൂടികള്‍ വ്യക്തിപരമായിട്ടുള്ള പലരുടെയും തുറന്നു പറച്ചിലിലൂടെ ഹേമ കമ്മിറ്റി വഴി വെളിപ്പെട്ടിട്ടുണ്ട്,’ വിന്‍സി പറഞ്ഞു.

സിനിമ എന്നത് വലിയ മേല്‍ക്കോയ്മ ഉള്ള ഒരു വ്യവസായമാണെന്നും അവിടെ ഒറ്റയ്ക്ക് ശബ്ദമുയര്‍ത്തുന്നവര്‍ തോറ്റുപോകുമെന്നും വിന്‍സി പറയുന്നു.

‘ഒറ്റയ്ക്ക് സ്വരം ഉയര്‍ത്തുന്നവരെ എപ്പോഴും മാറ്റി നിര്‍ത്തും. സിനിമ എനിക്ക് നഷ്ടപ്പെടുന്നതില്‍ ഒരു കുഴപ്പവുമില്ല എന്ന് മനസ്സുറപ്പുള്ളവര്‍ക്ക് അവിടെ പോയി ശബ്ദം ഉയര്‍ത്താം.

രേഖാചിത്രത്തിനായി മമ്മൂട്ടി പറഞ്ഞു തന്ന കാര്യങ്ങളുണ്ട്: നിര്‍മാതാവ് വേണു കുന്നപ്പിള്ളി

അവിടെ നിങ്ങള്‍ക്ക് ശക്തയായി നില്‍ക്കാം. പക്ഷേ ആ മേഖല ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നു വരും. ഒറ്റയ്ക്കു നിന്ന് പോരാടിയാല്‍ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.

ഇപ്പോള്‍ മലയാള സിനിമ ഭയങ്കര മോശം അവസ്ഥയില്‍ കൂടി കടന്നുപോവുകയാണ്. പൊതുവെ സിനിമകളില്ല, അവസരങ്ങള്‍ കുറവാണ്.

മുന്‍പ് ഫിലിം ചേമ്പറില്‍ ഒരു മാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് 20-30 സിനിമകള്‍ ആണെങ്കില്‍ ഇപ്പോള്‍ അത് നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ്.

സിനിമാ മേഖല എന്ന് മാത്രമല്ല ഏതു മേഖലയും നമ്മള്‍ ചികഞ്ഞു നോക്കി കഴിഞ്ഞാല്‍ അവിടെ ശരിയല്ല എന്ന് തോന്നുന്ന പല കാര്യങ്ങളും നടക്കുന്നുണ്ടാവും. സിനിമ മേഖലയില്‍ പ്രത്യേകിച്ചും.

എന്റെ കരിയര്‍ ബെസ്‌റ്റെന്ന് അച്ഛന്‍ പറഞ്ഞത് ആ സിനിമയെ കുറിച്ച്; പിന്നെ അഭിപ്രായം മാറ്റി: അര്‍ജുന്‍ അശോകന്‍

സിനിമ മേഖല എന്ന് പറയുന്നത് എല്ലാവരും ഉറ്റുനോക്കുന്ന മേഖലയാണ്. എല്ലാവരും ഒരേപോലെ സ്‌നേഹിക്കുന്ന ഒരുപാട് സ്റ്റാറുകള്‍ ഉള്ള ഒരു മേഖലയാണ്. അതുകൊണ്ട് അവിടെ ഒരു പ്രശ്‌നം വന്നാല്‍ അത് ഫോക്കസ് ചെയ്യപ്പെടും.

ബാക്കി പലയിടങ്ങളിലും പീഡനങ്ങളും മറ്റു പ്രശ്‌നങ്ങളും സംഭവിക്കുന്നുണ്ട്, പക്ഷേ അതൊന്നും പുറത്തുവരുന്നില്ല. മാധ്യമങ്ങളടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക ഈ മേഖലയുടേതായിരിക്കും,’ വിന്‍സി പറയുന്നു.

Content Highlight: Actress Vincy Aloshious about Hema Commette Report and superstars