ഇതിനെല്ലാം പിന്നില്‍ അവരാണ്, സിനിമയില്‍ നിന്നും എന്നെ മാറ്റി; പറ്റിക്കപ്പെട്ട സിനിമകളുണ്ട്: വിന്‍സി അലോഷ്യസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളാണ് എല്ലായിടത്തും. പല അതിക്രമങ്ങള്‍ക്കും ഇരകളാകുന്നത് സ്ത്രീകളാണ് എന്നതാണ് വസ്തുത. അത്തരത്തില്‍
മലയാള സിനിമാ മേഖലയില്‍ നിന്ന് താന്‍ അനുഭവിച്ച ചൂഷണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നടി വിന്‍സി അലോഷ്യസ്.

മൈഡിയര്‍ കുട്ടിച്ചാത്തനിലെ ആദ്യത്തെ സീന്‍ ഒറ്റടേക്കില്‍ ഞാന്‍ ഓക്കെയാക്കി, അതിന്റെ പിന്നില്‍ ഒരു കാരണമേയുള്ളൂ: ജഗദീഷ്

തെറ്റായ കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ഗോസിപ്പുകള്‍ പറഞ്ഞു പരത്തുമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിന്‍സി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്നും നടി വിന്‍സി അലോഷ്യസ് പറഞ്ഞു.

തനിക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വര്‍ഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞത്.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മലയാള സിനിമയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ട്. എതിര്‍ത്ത് സംസാരിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന സമീപനമുണ്ടായിട്ടുണ്ട്.

ആ നടന് എന്റെ ശബ്ദം ഒട്ടും ചേരില്ലെന്ന് മനസിലായതോടെ ഞാന്‍ പിന്‍വാങ്ങി: സൈജു കുറുപ്പ്

ശരിയല്ലെന്ന് തോന്നുന്ന ചില വിഷയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ നീ വന്നിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നത്.

സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. എന്തിനു വേണ്ടിമാറ്റി നിര്‍ത്തി എന്നറിയില്ല. പ്രതികരിക്കുന്നവരെ മാറ്റിനിര്‍ത്തുന്നതാണ് സിനിമയിലെ രീതിയെന്നും വിന്‍സി പറഞ്ഞു.

Content Highlight:  Actress Vincy Aloshious Reveal the bad experience he faced on malayalam movie industry