നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഒരു വടക്കൻ സെൽഫി. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കൾക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഒരുപാട് പേരുടെ പ്രതിനിധിയായിരുന്നു ഉമേഷ് എന്ന കഥാപാത്രം.
കസ്തൂരിമാനിലെ സാജന് ജോസഫ് ആലുക്ക യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയായിരുന്നു: കുഞ്ചാക്കോ ബോബന്
ചിത്രത്തിലെ ഗാനങ്ങളും നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. എന്നെ തല്ലണ്ടമ്മാവ എന്ന ഹിറ്റ് ഗാനം കൊറിയോഗ്രാഫ് ചെയ്തത് നടൻ നീരജ് മാധവ് ആയിരുന്നു. എന്നാൽ നീരജ് മാധവ് ആയതിനാൽ ആ പാട്ടിന്റെ റിഹേർസലിനൊന്നും താനും നിവിൻ പോളിയും പോയിരുന്നില്ലെന്നും എന്നാൽ തങ്ങൾക്ക് പറ്റുന്ന രീതിയിലുള്ള സ്റ്റെപ്പുകളാണ് നീരജ് ഒരുക്കിയതെന്നും അജു വർഗീസ് പറയുന്നു. ഫൈനൽ എഡിറ്റ് കണ്ടപ്പോഴാണ് നീരാജിന്റെ ക്വാളിറ്റി മനസിലായതെന്നും അജു പറഞ്ഞു. ഫ്ലവേർസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അജു വർഗീസ്.
‘നീരജ് മാധവ് ഇന്ന് ഏറ്റവും കൂടുതൽ പോപ്പുലറായി എൻ. ജെ എന്ന ബ്രാൻഡായി മാറിയിട്ടുണ്ട്. നീരജ് കൊറിയോഗ്രാഫർ ആണെന്നത് ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നെ തല്ലണ്ടമ്മാവ എന്ന സോങ് നീരജ് കൊറിയോഗ്രാഫ് ചെയ്യാമെന്ന് സമ്മതിക്കുന്നു.
സിനിമയില്‍ നമുക്ക് എങ്ങനെയും പെരുമാറാം, അപ്പോള്‍ പരമാവധി അര്‍മാദിക്കുക: ഷൈന്‍ ടോം ചാക്കോ
നീരജ് ആയതുകൊണ്ട് ആദ്യത്തെ ദിവസം ഞാനും നിവിനും റിഹേർസലിനുമൊന്നും പോയില്ലായിരുന്നു. അവനാണല്ലോ, പോകണ്ട, എന്തെങ്കിലും വന്നാൽ അവൻ ഫിൽ ചെയ്തോളും എന്നായിരുന്നു ഞങ്ങളുടെ ചിന്ത. അവന് പണി അറിയാമല്ലോ.
നീരജ് അതിനകത്ത് അഭിനയിക്കുന്നുണ്ട്. ഞങ്ങൾ റിഹേർസലിനൊന്നും പോവാതെ ആയപ്പോൾ നീരജ് ഞങ്ങൾക്ക് ഇണങ്ങുന്ന സ്റ്റെപ്പുകൾ തരാൻ തുടങ്ങി. ക്യാമറമാൻ ജോമോൻ.ടി. ജോണിന് ഉൾപ്പെടെ ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലായിരുന്നു.
എനിക്ക് തോന്നുന്നത് ചിലപ്പോൾ ആ സമയത്ത് നീരജിന് വട്ടാണെന്ന് വരെ അവരൊക്കെ കരുതിയിട്ടുണ്ടാവും. മൂന്നാം ദിവസം സ്പോട്ട് എഡിറ്റർ വന്ന് ഇതിനെയൊന്ന് ആറേഞ്ച് ചെയ്തു. സത്യസന്ധമായി അവിടെ നിന്ന എല്ലാവരും ഞെട്ടി.
ഞാന്‍ ആഗ്രഹിച്ചു കിട്ടിയ കുട്ടിയാണ്, അപ്പോള്‍ ഞാനല്ലേ അവളെ വളര്‍ത്തേണ്ടത്: മഞ്ജു പിള്ള
കാരണം നീരജ് എന്ന് പറഞ്ഞ ഒരു കൊറിയോഗ്രാഫറുടെ ഒരു ക്രാഫ്റ്റും ഫ്ലെക്സിബ്ലിലിറ്റിയും അന്നാണ് എല്ലാവരും അറിഞ്ഞത്. ആദ്യത്തെ രണ്ട് മൂന്ന് ദിവസം നമ്മൾ വലിയ വില കൊടുക്കില്ലല്ലോ. അവൻ റിഹേർസൽ ചെയ്യാൻ പറയുന്നുണ്ട്, എന്റെ പട്ടി ചെയ്യും എന്ന ആറ്റിറ്റ്യൂഡിൽ നിന്ന് ഇവൻ ചെയ്തത് കൊള്ളാമല്ലോ എന്നവൻ മാറ്റി പറയിപ്പിച്ചു,’അജു വർഗീസ് പറഞ്ഞു.
Content Highlight: Aju Vargese About Neeraj Madhav