മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്. ഫിലിമിലും ഡിജിറ്റലിലും അഭിനയിച്ച വ്യക്തിയെന്ന നിലയില്‍ ആ മാറ്റത്തെ തനിക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ കഴിയുമെന്ന് അജു പറയുന്നു.
കൃത്യമായ വിഷനോടുകൂടിയാണ് ഇന്ന് മലയാള സിനിമ മുന്നോട്ടുപോകുന്നതെന്നും ആ മാറ്റത്തിന് കാരണം ഒരിക്കലും നടന്മാരല്ല സംവിധായകന് മുതലുള്ള ടെക്നീഷ്യന്മാരാണെന്നും അജു വര്‍ഗീസ് പറഞ്ഞു.
‘ ഞാനൊരു നാലഞ്ച് സിനിമയേ ഫിലിമില്‍ ഷൂട്ട് ചെയ്തിട്ടുള്ളൂ. ഫിലിം മാറിയത് നന്നായി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ (ചിരി). ഞാന്‍ അത് എക്സ്പീരിയന്‍സ് ചെയ്തു.
ആ ഡിസിപ്ലിന്‍ തന്നെ വേറെ ആയിരുന്നു. മലര്‍വാടിയും തട്ടവുമൊക്കെ അങ്ങനെ ഫിലിമില്‍ ഷൂട്ട് ചെയ്ത സിനിമകളാണ്. അന്നത്തെ ഡിസിപ്ലിന്‍ വേറെ ആയിരുന്നു.
റിഹേഴ്സല്‍സ് ഉണ്ടായിരുന്നു. തെറ്റുകള്‍ വരുത്താതിരിക്കാനുള്ള ശ്രമം, അതിലുപരി ഭയം ഉണ്ടായിരുന്നു. ഡിജിറ്റല്‍ ആയപ്പോഴേക്കും ഭയം പോയി.
നടനെന്ന നിലയില്‍ അത് എന്നെ സഹായിച്ചിട്ടുണ്ട്. ഭയം ഈ ജോലിയെ തടയും. പിന്നെ ടെക്നോളജി ബെറ്റര്‍ ആകുമ്പോള്‍, സൗകര്യങ്ങള്‍ കൂടുമ്പോള്‍ പ്രൊഡക്ടിവിറ്റി കൂടിയേ തീരൂ. അത് ഇപ്പോള്‍ സംഭവിച്ചു തുടങ്ങി.
പാസഞ്ചര്‍ എന്ന ഒരു സിനിമ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഋതു അതൊക്കെ മുതലാണ് മാറ്റങ്ങള്‍ വരുന്നത്. വിഷ്വല്‍സില്‍ കഥയില്‍ എല്ലാം. 22 ഫിമെയില്‍ കോട്ടയം എന്ന സിനിമയൊക്കെ വന്നതോടെ വിഷയങ്ങളും മാറാന്‍ തുടങ്ങി.
ഒരു ഫോര്‍മുല ഡ്രിവണ്‍ സിനിമകള്‍ മാറിത്തുടങ്ങി. എക്സ്പിരിമെന്റ്സ് തുടങ്ങി. അങ്ങനെ വന്ന് വന്ന് ഇന്ന് 2025 ആയി നില്ക്കുന്നു. ഇത് സാധ്യമാകുന്നത് ഈ അപ്ഡേഷനെ എഫക്ടീവ് ആയി ഉപയോഗിക്കുന്നതുകൊണ്ടാണ്.
ആ മെസ്സേജ് അയച്ചതും അടുത്ത സെക്കന്റില്‍ ശോഭനാ മാമിന്റെ വീഡിയോ കോള്‍ എത്തി: തരുണ്‍ മൂര്‍ത്തി
എന്നാലേ അത് സാധ്യമാകുകയുള്ളൂ. അല്ലെങ്കില്‍ നമുക്കത് പറ്റില്ല. നമ്മുടെ പതിന്മടങ്ങ് ഫെസിലിറ്റിയിലും ബഡ്ജറ്റിലുമാണ് അയല്‍പ്പക്കത്തുള്ള ഇന്‍ഡസ്ട്രീസ് കളിക്കുന്നത്.
നമുക്ക് അത്രയും വലിയൊരു വിഷന്‍ ഉണ്ട്. എപ്പോഴും ഇത് നടന്മാരെ കൊണ്ടല്ല നടക്കുന്നത്. ടെക്നീഷ്യന്‍സിനെ കൊണ്ടാണ്.
ഒരു ഡയറക്ടര്‍ തൊട്ട് ഏത് ടെക്നീഷ്യനും വെല്‍ എക്യുപ്ഡ് ആകുമ്പോഴാണ് നടന് ചെയ്യുന്നത് മറ്റുള്ളവരിലേക്ക് പ്രോപ്പര്‍ ആയി എത്തുക.
ടെക്നോളജി അഡ്വാന്‍സ്മെന്റ് നല്ലതാണ്. അതിനനുസരിച്ച് നമ്മള് നമ്മുടെ ലിമിറ്റിനെ പുഷ് ചെയ്തുകൊണ്ടേയിരിക്കണം,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese about Actors Technicians and Malayalam Movies